Begin typing your search...

സാക്ഷരതാ മിഷന്‍ അതോറിറ്റിയെയും, സാക്ഷരതാ പ്രേരക്മാരെയും തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ ഭാഗമാക്കും

സാക്ഷരതാ മിഷന്‍ അതോറിറ്റിയെയും, സാക്ഷരതാ പ്രേരക്മാരെയും തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ ഭാഗമാക്കും
X
 • Whatsapp
 • Telegram
 • Linkedin
 • Print
 • koo
 • Whatsapp
 • Telegram
 • Linkedin
 • Print
 • koo
 • Whatsapp
 • Telegram
 • Linkedin
 • Print
 • koo

കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയെയും സാക്ഷരതാ പ്രേരക്മാരെയും തദ്ദേശസ്വയം ഭരണ വകുപ്പിന്‍റെ ഭാഗമാക്കും. പ്രേരക്മാര്‍ക്ക് ഓണറേറിയം നൽകുന്നത് സംബന്ധിച്ച സർക്കാർ വിഹിതവും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ വഹിക്കേണ്ട വിഹിതവും സംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് ധനവകുപ്പുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കും. ഇതിന് തദ്ദേശ സ്വയംഭരണ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉത്തരവ് പുറപ്പെടുവിക്കുന്ന തീയതി വരെയുള്ള ഓണറേറിയം കുടിശ്ശിക, നിലവിലെ പോലെ സാക്ഷരതാ മിഷൻ വിഹിതവും സർക്കാർ വിഹിതവും എന്ന നിലയിൽ കൊടുക്കുന്നതിനും അനുമതി നല്‍കി.

മിഷന്റെ തനത് ഫണ്ടുപയോഗിച്ച് സാക്ഷരതാ മിഷൻ നടത്തുന്ന കോഴ്സുകളുടെയും പരീക്ഷകളുടെയും അക്കാദമിക് ചുമതല നിലവിലുള്ളത് പോലെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ നിലനിർത്തും.തദ്ദേശസ്വയം ഭരണ വകുപ്പ് ഏറ്റെടുക്കുന്നത് വരെയുള്ള ബാധ്യതകള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് വഹിക്കേണ്ടതാണ്.

മന്ത്രിസഭയുടെ മറ്റ് പ്രധാനപ്പട്ട തീരുമാനങ്ങൾ ചുവടെ...

1.ധനസഹായം

വയനാട് മാനന്തവാടി താലൂക്കിലെ തവിഞ്ഞാൽ വില്ലേജിൽ കണ്ണോത്ത് മല വാഹനാപകടത്തിൽ മരണപ്പെട്ട 9 പേരുടെ കുടുംബാംഗങ്ങൾക്കും ഗുരുതരമായി പരിക്കേറ്റ 5 പേർക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം അനുവദിക്കും. മരണപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 3 ലക്ഷം രൂപയുമാണ് അനുവദിക്കുക.

പീച്ചിഡാമിന്റെ റിസർവോയർ ഭാഗമായ ആനവാരി ഭാഗത്ത് 2023 സെപ്തംബര്‍ 4ന് വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മരണമടഞ്ഞവരുടെ ആശ്രിതർക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് 4 ലക്ഷം രൂപ ധനസഹായം അനുവദിച്ചു.

2.സര്‍ക്കാര്‍ ഗ്യാരന്‍റി

ട്രാൻസ്ഫോർമേഴ്സ് ആൻഡ് ഇലക്ട്രിക്കൽസ് കേരള ലിമിറ്റഡിന് ബാങ്കുകൾ / ധനകാര്യസ്ഥാപനങ്ങളിൽ നിന്നും വായ്പ സൗകര്യം ലഭിക്കുന്നതിന് 40 കോടി രൂപയുടെ സർക്കാർ ഗ്യാരന്‍റി വ്യവസ്ഥകൾക്ക് വിധേയമായി അനുവദിക്കും.

ആട്ടോകാസ്റ്റ് ലിമിറ്റഡിന് കേരള ബാങ്കിൽ നിന്നും 10 കോടി രൂപ വായ്പ എടുക്കുന്നതിന് ഗവൺമെന്‍റ് ഗ്യാരന്‍റി അനുവദിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവ് പരിഷ്ക്കരിക്കും. ദേശസാൽകൃത ബാങ്കുകളിൽ നിന്നോ കെ. എസ്. ഐ. ഡി. സി / കെ. എഫ്. സി ഉൾപ്പെടെയുളള ഏതെങ്കിലും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ വായ്പ എടുക്കുന്നതിന് ഗവൺമെന്‍റ് ഗ്യാരന്‍റി അനുവദിക്കും.

3.പരിഷ്ക്കരിക്കും

സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ ഏജ്യൂക്കേഷന്‍ ആന്‍റ് ടെക്നോളജിയിലെ കരാര്‍ അധ്യാപകരുടെ കണ്‍സോളിഡേറ്റഡ് പേ 01.11.2022 തിയ്യതി പ്രാബല്യത്തില്‍ പരിഷ്ക്കരിക്കും.

4.മുദ്രവില ഒഴിവാക്കും

കേരള സിറാമിക്സിന്‍റെ ഉടമസ്ഥതയിലുള്ള കൊല്ലം ജില്ലയിലെ മുണ്ടയ്ക്കൽ വില്ലേജിൽ ബ്ലോക്ക് നമ്പർ 139, റീസർവ്വേ നം.4 -ൽ ഉൾപ്പെടുന്ന 20.23 ആർ വസ്തുവും അതില്‍ ഉൾപ്പെടുന്ന കെട്ടിടങ്ങളും കാപ്പക്സിന്‍റെ പേരിൽ രജിസ്റ്റർ ചെയ്യുന്നതിനാവശ്യമായ മുദ്രവില, രജിസ്ട്രേഷൻ ഫീസ് എന്നിവ ഉൾപ്പെടെയുള്ള തുകയായ 16,02,216 രൂപ ഒഴിവാക്കി നൽകും.

5.ഗവ.പ്ലീഡര്‍

ഹൈക്കോടതിയിലെ സ്പെഷ്യൽ ഗവൺമെന്‍റ് പ്ലീഡറുടെ (ധനകാര്യം) ഒഴിവിലേയ്ക്ക് തൃപ്പുണിത്തുറ സ്വദേശി അഡ്വ. പി.കെ.ബാബുവിനെ നിയമിക്കാന്‍ തീരുമാനിച്ചു.

6.തസ്തിക

ആലപ്പുഴ, പോത്തപ്പള്ളി കെ.കെ.കെ.വി.എം ഹയർ സെക്കണ്ടറി സ്കൂളിൽ കമ്പ്യൂട്ടർ സയൻസ് ബാച്ചിൽ 6 തസ്തികകൾ പുതുതായി സൃഷ്ടിക്കാനും ഒരു തസ്തിക അപ്ഗ്രേഡ് ചെയ്യാനും തീരുമാനിച്ചു.

കേരള ഖരമാലിന്യ സംസ്കരണ പദ്ധതിയുടെ സുഗമമായ പ്രവർത്തനത്തിന് സംസ്ഥാന പ്രോജക്ട് മാനേജ്മെന്‍റ് യൂണിറ്റിൽ പുതിയ തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. അസിസ്റ്റന്റ് ഡയറക്ടർ ( സോളിഡ് വേസ്റ്റ് മാനേജ്മെന്‍റ്), അസിസ്റ്റന്‍റ് ഡയറക്ടർ (പ്രോജക്ട്) എന്നീ തസ്തികകളാണ് സൃഷ്ടിക്കുക.

7.ഉത്തരവ് റദ്ദുചെയ്യും

തളിപ്പറമ്പ് കാനൂലില്‍ പൊതുവിതരണ വകുപ്പിന് ഗോഡൗണ്‍ നിര്‍മ്മിക്കുന്നതിന് റവന്യു ഭൂമി കൈമാറിയ ഉത്തരവ് റദ്ദുചെയ്യും. നിര്‍മ്മാണത്തിന് അനുയോജ്യമല്ലാത്തതിനാലാണിത്.

WEB DESK
Next Story
Share it