Begin typing your search...

സംസ്ഥാനത്ത് ആരും പട്ടിണി കിടക്കരുത് എന്നതാണ് സര്‍ക്കാര്‍ നയം; ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍

സംസ്ഥാനത്ത് ആരും പട്ടിണി കിടക്കരുത് എന്നതാണ് സര്‍ക്കാര്‍ നയം; ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സംസ്ഥാനത്ത് ഒരാള്‍ പോലും പട്ടിണി കിടക്കരുത് എന്നതാണ് സര്‍ക്കാര്‍ നയമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. പെരുമ്പാവൂരില്‍ അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കുള്ള റേഷന്‍ റൈറ്റ് കാര്‍ഡിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. "ആരും പട്ടിണി കിടക്കരുത് എന്നതുകൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് മലയാളികള്‍ മാത്രം പട്ടിണി കിടക്കരുത് എന്നല്ല. സംസ്ഥാനത്ത് താമസിക്കുന്ന ആരും ഭക്ഷണത്തിനായി ബുദ്ധിമുട്ടരുത്. ആ ലക്ഷ്യത്തില്‍ ഊന്നിയാണ് അതിഥി തൊഴിലാളികള്‍ക്ക് റേഷന്‍ ഉറപ്പാക്കുന്ന റേഷന്‍ റൈറ്റ് കാര്‍ഡ് പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്. ഇത് അതിഥി തൊഴിലാളികള്‍ക്കുള്ള കേരളത്തിന്റെ ഓണ സമ്മാനമാണെന്നും മന്ത്രി പറഞ്ഞു".

വിശപ്പുരഹിത കേരളം എന്ന ലക്ഷ്യത്തിനായി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ഇതിനകം ആവിഷ്‌കരിച്ചു നടപ്പിലാക്കിയത്. സംസ്ഥാനത്ത് അതിദാരിദ്ര്യം അനുഭവിക്കുന്ന 64006 കുടുംബങ്ങളെ സര്‍വേയിലൂടെ കണ്ടെത്തിയിരുന്നു. അതില്‍ ഏഴായിരത്തോളം പേര്‍ക്ക് റേഷന്‍ കാര്‍ഡ് ഇല്ലായിരുന്നു. അലഞ്ഞുതിരിഞ്ഞു നടക്കുന്ന മുന്നൂറോളം പേരെ കണ്ടെത്താന്‍ കഴിയാത്തത് ഒഴിച്ചാല്‍ ബാക്കി എല്ലാവര്‍ക്കും റേഷന്‍ കാര്‍ഡ് ഇതിനകം ലഭ്യമാക്കി കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി പ്രകാരം ദാരിദ്യ വിഭാഗത്തിലുളള (എന്‍.എഫ്.എസ്.എ) റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഏത് സംസ്ഥാനത്തെ റേഷന്‍ കടകളില്‍ നിന്നും റേഷന്‍ വിഹിതം വാങ്ങാം. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് റേഷന്‍ വ്യാപാരികള്‍ക്കും അതിഥി തൊഴിലാളിള്‍ക്കും കാര്യമായി അറിവില്ല. ആ അറിവ് പകരുകയും അതുവഴി അര്‍ഹരായവര്‍ക്ക് റേഷന്‍ ലഭ്യമാക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തിലാണ് റേഷന്‍ റൈറ്റ് കാര്‍ഡ് പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നത്.

ആസാം, ബംഗാള്‍, തമിഴ്, ഹിന്ദി, കന്നഡ, ഒഡീഷ ഭാഷകളിലാണ് റേഷന്‍ റൈറ്റ് കാര്‍ഡ് ക്രമീകരിച്ചിരിക്കുന്നത്. ആധാര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിരിക്കുന്നവര്‍ക്കാണ് ഈ സേവനം ലഭ്യമാകുക. റേഷന്‍ വാങ്ങാനെത്തുന്ന അതിഥി തൊഴിലാളികള്‍ ആധാറും കൈയില്‍ കരുതണം. എല്ലാ മാസത്തിലെയും ആദ്യദിവസം അതിഥി തൊഴിലാളികള്‍ക്ക് റേഷന്‍ വാങ്ങാന്‍ പ്രത്യേക ക്രമീകരണം ഒരുക്കും. അതിഥി തൊഴിലാളികള്‍ കൂടുതലായി താമസിക്കുന്ന മേഖലകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. തുടര്‍ന്ന് സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കും.

WEB DESK
Next Story
Share it