Begin typing your search...

കേരളത്തിലെ വിവാഹിതരായ പുരുഷന്മാരിൽ ആത്മഹത്യ വർധിച്ചു; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

കേരളത്തിലെ വിവാഹിതരായ പുരുഷന്മാരിൽ ആത്മഹത്യ വർധിച്ചു; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കേരളത്തിൽ പുരുഷൻമാരിൽ ആത്മഹത്യാ പ്രവണത കൂടുതലെന്ന ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്. സ്റ്റേറ്റ് ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം കേരളത്തിൽ സ്ത്രീ-പുരുഷ ആത്മഹത്യാ അനുപാതം 20: 80 ആണ്. മുൻ വർഷങ്ങളെക്കാൾ ആത്മഹത്യകൾ വർധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2022ൽ 8490 ൽ നിന്ന് 2023 ആയപ്പോഴേയ്ക്കും 10,972 ആയി ഉയർന്നു. ഇതിൽ 8811ഉം പുരുഷൻമാരാണ്. കൂടുതൽ ആത്മഹത്യകളും കുടുംബപ്രശ്നത്തിന്റെ പേരിലാണ്. 56 ശതമാനം പേരും 45 വയസിന് മുകളിലുള്ളവരാണ്. അവരിൽ 76.6ശതമാനം പേരും വിവാഹിതരായിരുന്നു. വിവാഹിതരായ പുരുഷൻമാരാണ് ആത്മഹത്യ ചെയ്തവരിൽ കൂടുതലുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കുടുംബപ്രശ്നങ്ങളാണ് സംസ്ഥാനത്തെ ആത്മഹത്യ കേസുകളുടെ പ്രധാന കാരണമെന്നും റിപ്പോർട്ടുകൾ പറയുന്നു.

ആത്മഹത്യയുടെ കാര്യത്തിൽ കേരളം അപകടകരമായ സാഹചര്യത്തെ അഭിമുഖീകരിക്കുകയാണെന്ന് സീനിയർ കൺട്ടൾട്ടന്റ് സൈക്കോളജിസ്റ്റ് ഡോ പി എൻ സുരേഷ് കുമാർ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങളിൽ അവിവാഹിതരിൽ ആത്മഹത്യ കൂടുതലായി കാണുന്ന പ്രവണതയാണുള്ളത്. ഇവിടെ തിരിച്ചാണ്. ഇവിടെ വിവാഹം തന്നെ അപകടകരമായ അവസ്ഥയിലേയ്ക്ക് എത്തിക്കുകയാണ.് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം, 2022-ൽ ദേശീയ ആത്മഹത്യാ നിരക്ക് 100,000 പേർക്ക് 13 എന്ന കണക്കിലാണെങ്കിൽ കേരളത്തിൽ 28.81 ആയിരുന്നുവെന്നും അടിയന്തര പ്രതിരോധ നടപടികൾ സ്വീകരിക്കാനുള്ള മുന്നറിയിപ്പാണിതെന്നും അദ്ദേഹം പറഞ്ഞു. 45 വയസിന് മുകളിലുള്ള പുരുഷൻമാരുടെ മാനസികവും ശാരീരികവുമായ ആരോഗ്യം ക്ഷയിക്കുന്നതായും ഡോ. സുരേഷ് പറയുന്നു.

പുരുഷൻമാർക്കിടയിൽ ആത്മഹത്യകൾ പെരുകുന്നതിന് പിന്നിൽ കുടുംബ ഭാരവും സാമ്പത്തിക ഭാരവുമാണ് -കോഴിക്കോട് തണൽ ആത്മഹത്യ നിവാരണ കേന്ദ്രത്തിന്റെ അഡ്മിനിസ്ട്രേറ്റർ രാജഗോപാലൻ പി പറഞ്ഞു. കുടുംബ കലഹവും സാംസ്‌കാരിക ഘടകവും മറ്റൊരു കാരണമാണെന്നും അദ്ദേഹം പറഞ്ഞു. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇതും ആത്മഹത്യാ പ്രവണതയ്ക്ക് കാരണമാകുന്നു.

സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ സംസ്ഥാനത്തെ ജില്ലകൾ തിരിച്ചുള്ള കണക്കുകൾ പരിശോധിച്ചാൽ തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തത്. 1611 കേസുകളാണ് ജില്ലയിൽ സംഭവിച്ചത്. 354 കേസുകൾ റിപ്പോർട്ട് ചെയ്ത വയനാടാണ് പട്ടികയിൽ ഏറ്റവും പിന്നിൽ. എന്നാൽ ജനസംഖ്യ പ്രകാരം ഒരു ലക്ഷം പേരിൽ എത്രയെന്ന നിലയിൽ ആത്മഹത്യകളുടെ കണക്കെടുത്താൽ വയനാട് നാലാംസ്ഥാനത്തുണ്ട്. 41 കേസാണ് വയനാട്ടിലെ ഈ നിരക്ക്. ഈ കണക്ക് പ്രകാരം മലപ്പുറമാണ് ഏറ്റവും പിന്നിൽ (10.78). ആത്മഹത്യ ചെയ്തവരിൽ 37.2ശതമാനം പ്രതിദിന വേതന തൊഴിലാളികളും 19.9 ശതമാനം തൊഴിൽ രഹിതരുമാണ്.

WEB DESK
Next Story
Share it