Begin typing your search...

എംഡിഎംഎയുമായി സീരിയൽ നടി പിടിയിൽ; മയക്കുമരുന്ന് കണ്ടെത്തിയത് ഭർത്താവിനൊപ്പം താമസിച്ച വീട്ടിൽ നിന്ന്

എംഡിഎംഎയുമായി സീരിയൽ നടി പിടിയിൽ; മയക്കുമരുന്ന് കണ്ടെത്തിയത് ഭർത്താവിനൊപ്പം താമസിച്ച വീട്ടിൽ നിന്ന്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

രാസലഹരിയായ എംഡിഎംഎയുമായി സീരിയൽ നടിയെ പൊലീസ് അറസ്റ്റുചെയ്തു. ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പിൽ ശ്രീ നന്ദനത്തിൽ ഷംനത്ത് എന്ന പാർവതി (36) ആണ് പിടിയിലായത്. പരവൂർ ഇൻസ്‌പെക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഷംനത്ത് പിടിയിലായത്.

ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ മൂന്നുഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഭർത്താവിനൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. ഷംനത്തിന് ലഹരിക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. നടിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ ദിവസം കൊല്ലം കൊട്ടിയത്ത് എംഡിഎംഎയുമായി യുവതി അടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റുചെയ്തിരുന്നു.

WEB DESK
Next Story
Share it