Begin typing your search...

വയനാട് മഴ ശക്തം; മൂന്ന് സ്‌കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു

വയനാട് മഴ ശക്തം; മൂന്ന് സ്‌കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കനത്ത മഴ തുടർന്ന് വയനാട് ജില്ലയിലെ മൂന്ന് സ്‌കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. വെള്ളാർമല വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ, പുത്തുമല യുപി സ്‌കൂൾ, മുണ്ടക്കൈ യുപി സ്‌കൂൾ എന്നിവയ്ക്കാണ് അവധി നൽകിയത്. കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാലും പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടതിനാലുമാണ് ഈ സ്ഥലങ്ങളിലെ സ്‌കൂളുകൾക്ക് അവധി നൽകിയത്.

ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും ഉൾപ്പെടെ സാധ്യതയുള്ള മലയോര മേഖലയിലെ സ്‌കൂളുകൾക്കാണ് അവധി നൽകിയത്. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ ജില്ലയിലെ വിവിധയിടങ്ങളിൽ വെള്ളം കയറിയിരുന്നു. സംസ്ഥാനത്തെ മറ്റെവിടെയും ഇതുവരെ ഇന്ന് സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടില്ല. മേപ്പാടി, മുണ്ടക്കൈ മേഖലയിൽ രാത്രി ഇടവിട്ട് കനത്ത മഴ പെയ്തിരുന്നു. മുണ്ടക്കൈയിൽ ജനവാസമില്ലാത്ത മേഖലയിൽ മണ്ണിടിച്ചിലും ഉണ്ടായി.പുത്തുമല കാശ്മീർ ദ്വീപിലെ ചില കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി. ഈ സാഹചര്യം കണക്കിലെടുത്താണ് ഈ മേഖലയിലെ സ്‌കൂളുകൾക്ക് അവധി നൽകിയത്.

അതേസമയം, വയനാട് ബാണാസുര സാഗർ അണക്കെട്ടിൽ പ്രഖാപിച്ച ഓറഞ്ച് അലേർട്ട് തുടരുകയാണ്. ജലനിരപ്പ് 772.50 മീറ്റർ ആയതോടെയാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഇന്നലെ കാര്യമായ മഴ പെയ്യാത്തതിനാൽ ജലനിരപ്പ് വലിയതോതിൽ ഉയർന്നിട്ടില്ല. അണക്കെട്ടിലെ അധികജലം ഒഴിക്കിവിടുന്നതിൻറെ ഭാഗമായുള്ള രണ്ടാംഘട്ട മുന്നറിയിപ്പ് ആണ് നിലവിൽ നൽകിയിരിക്കുന്നത്. ജലനിരപ്പ് 773.50 മീറ്ററായിൽ ഷട്ടർ തുറക്കുമെന്ന് വയനാട് ജില്ല കളക്ടർ അറിയിച്ചിട്ടുണ്ട്. അണക്കെട്ടിൻറെ സമീപപ്രദേശങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

WEB DESK
Next Story
Share it