Begin typing your search...

ഇരട്ട ചക്രവാതച്ചുഴി; കേരളത്തിൽ ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, ആറു ജില്ലകളിൽ യെല്ലോ അലർട്ട്

ഇരട്ട ചക്രവാതച്ചുഴി; കേരളത്തിൽ ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, ആറു ജില്ലകളിൽ യെല്ലോ അലർട്ട്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇരട്ട ചക്രവാതച്ചുഴിയുടെയും ന്യൂനമർദ്ദ പാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നി തെക്കൻ ജില്ലകളിലും കോഴിക്കോട്, വയനാട്, കണ്ണൂർ എന്നി വടക്കൻ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലായും തെക്കു കിഴക്കൻ അറബിക്കടലിലുമാണ് ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നത്. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ നിന്നും തെക്കൻ തമിഴ്നാട് വരെ ന്യൂനമർദ്ദ പാത്തിയും നിലനിൽക്കുന്നു. ഇതിന്റെയെല്ലാം സ്വാധീനഫലമായി കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല. വെള്ളിയാഴ്ച വീണ്ടും മഴ ശക്തമാകുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

WEB DESK
Next Story
Share it