Begin typing your search...

കശ്മീർ വിവാദ പരാമർശത്തിൽ കെ.ടി.ജലീലിനെതിരായ കേസ് അവസാനിപ്പിക്കുന്നു

കശ്മീർ വിവാദ പരാമർശത്തിൽ കെ.ടി.ജലീലിനെതിരായ കേസ് അവസാനിപ്പിക്കുന്നു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പാക് അധീന കശ്മീരിനെ ആസാദ് കശ്മീരെന്ന വിശേഷിപ്പിച്ച സംഭവത്തിൽ കെ.ടി.ജലീൽ എംഎൽഎയ്ക്കെതിരെ എടുത്ത കേസ് പോലീസ് അവസാനിപ്പിക്കുന്നു. ആർഎസ്എസ് നേതാവിന്റെ പരാതിയിൽ കോടതി നിർദേശപ്രകാരം ജലീലിനെതിരെ തിരുവല്ല കീഴ്വായ്പൂർ പോലീസാണ് കലാപ ആഹ്വന കുറ്റമടക്കം ചുമത്തി കേസെടുത്തിരുന്നത്.

ആരോപിക്കപ്പെട്ട കുറ്റങ്ങൾ അടിസ്ഥാന രഹിതമാണ്. അത് തെളിയിക്കത്തക്ക സാക്ഷിമൊഴികളൊന്നും ലഭ്യമായിട്ടില്ല തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടി പരാതിക്കാരന് പോലീസ് നോട്ടീസ് നൽകി. പരാതിക്കാരന് വേണമെങ്കിൽ കോടതിയെ സമീപിക്കാമെന്നും പോലീസ് നിർദേശിച്ചിട്ടുണ്ട്.

WEB DESK
Next Story
Share it