Begin typing your search...

ബൈക്കിൽ റോഡിൽ അഭ്യാസം, നമ്പർ പ്ലേറ്റ് ഇല്ല; 'എടാ മോനെ, ആളെ കിട്ടിയിട്ടുണ്ടെന്ന്' പൊലീസ്

ബൈക്കിൽ റോഡിൽ അഭ്യാസം, നമ്പർ പ്ലേറ്റ് ഇല്ല; എടാ മോനെ, ആളെ കിട്ടിയിട്ടുണ്ടെന്ന് പൊലീസ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

റോഡിൽ അപകടകരമായ രീതിയിൽ ബൈക്ക് ഓടിക്കുകയും വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്ത യുവാവ് പിടിയിൽ. നെയ്യാറ്റിൻകര കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന് സമീപം വാടകയ്ക്ക് താമസിക്കുന്ന അഭിജിത്ത് (22) ആണ് പിടിയിലായത്. ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞമാസം 21 നായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്.

കരമന - കളിയിക്കാവിള ദേശീയ പാതയിലായിരുന്നു യുവാവിന്റെ 'അഭ്യാസം'. നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്ക് ആയിരുന്നു ഇയാൾ ഓടിച്ചത്. അമിത വേഗതയിലായിരുന്നും ബൈക്ക്. കാറുകളും ബസും എല്ലാം ഇതിന് സമീപത്തുകൂടി പോയിരുന്നു. തലനാരിഴയ്ക്കാണ് യുവാവ് രക്ഷപ്പെട്ടത്.

സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട വീഡിയോ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് യുവാവിന്റെ തലവര മാറിയത്. 'ആക്ഷൻ ഹീറോ ബിജു' എന്ന ചിത്രത്തിലെ രംഗവും യുവാവിന്റെ ബൈക്കോടിക്കുന്ന വീഡിയോയും ഒന്നിച്ച് ചേർത്തുകൊണ്ട്. ' എടാ മോനെ നമുക്ക് ഉടനെ കാണാം' എന്ന അടിക്കുറിപ്പോടെ നേരത്തെ പൊലീസ് വീഡിയോ പങ്കുവച്ചിരുന്നു. ഇയാളെ കിട്ടിയതിന് പിന്നാലെ ആളെ കിട്ടിയിട്ടുണ്ടെന്ന് അറിയിച്ചുകൊണ്ടുള്ള മറ്റൊരു വീഡിയോയും പൊലീസ് ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. എ ഐ ക്യാമറയിൽ കുടുങ്ങാതിരിക്കാനാണ് നമ്പർ പ്ലൈറ്റ് മാറ്റിയതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. യുവാവിനെ ജാമ്യത്തിൽ വിട്ടു. കേസ് മോട്ടോർ വാഹന വകുപ്പിന് കൈമാറിയേക്കും.

WEB DESK
Next Story
Share it