Begin typing your search...

കേരള പ്രവാസി വെൽഫയർ ബോർഡ് ഡിവിഡന്റ് നിക്ഷേപം സ്വീകരിച്ച് തുടങ്ങി; പ്രവാസി സമൂഹത്തോടുള്ള കരുതൽ ഊട്ടിയുറപ്പിച്ച് സർക്കാർ

കേരള പ്രവാസി വെൽഫയർ ബോർഡ് ഡിവിഡന്റ് നിക്ഷേപം സ്വീകരിച്ച് തുടങ്ങി; പ്രവാസി സമൂഹത്തോടുള്ള കരുതൽ ഊട്ടിയുറപ്പിച്ച് സർക്കാർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

2023-24 സാമ്പത്തിക വർഷത്തിന്റെ കേരള പ്രവാസി വെൽഫയർ ബോർഡ് ഡിവിഡന്റ് നിക്ഷേപം സ്വീകരിച്ച് തുടങ്ങി.പ്രവാസി സമൂഹത്തോടുള്ള കരുതൽ തുടരുകയാണ് സംസ്ഥാന സർക്കാർ.അന്യനാട്ടിൽ വിയർപ്പൊഴുക്കുന്ന എല്ലാ പ്രവാസികളുടെയും ഏറെക്കാലത്തെ ആവശ്യമായിരുന്നു സമഗ്രമായ ഒരു ആജീവനാന്ത സുരക്ഷാപദ്ധതി. ഈ സർക്കാർ വിഷയത്തെ ആഴത്തിൽ പഠിച്ചും സാമ്പത്തിക വിദഗ്ധരുമായി ആശയവിനിമയം നടത്തിയും ആവിഷ്‌കരിച്ചതാണ് പ്രവാസി ഡിവിഡന്റ് പദ്ധതി.നിക്ഷേപകരും അവരുടെ ജീവിത പങ്കാളിയും അടുത്ത തലമുറയും സാമ്പത്തികമായി സുരക്ഷിതരാകുന്ന തരത്തിൽ ചിട്ടപ്പെടുത്തിയ ഈ പദ്ധതി, പ്രവാസി സമൂഹത്തോടുള്ള കേരള സർക്കാരിന്റെ പ്രതിബദ്ധത കൂടിയാണ് പ്രതിഫലിപ്പിക്കുന്നത്.

3 ലക്ഷം രൂപ മുതൽ 51 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾ പ്രവാസി കേരളീയരിൽ നിന്നും സ്വീകരിക്കുകയും അത് സർക്കാർ നിശ്ചയിക്കുന്ന ഏജൻസികൾക്ക് കൈമാറി അടിസ്ഥാന സൗകര്യവികസനത്തിന് വിനിയോഗിക്കുകയും ചെയ്യുന്നതാണ് പദ്ധതി.പ്രവാസികളുടെ ആവശ്യപ്രകാരം ,ജീവിതകാലം മുഴുവൻ പെൻഷൻ ലഭിക്കുന്നതാണ് ഈ പദ്ധതി.

WEB DESK
Next Story
Share it