Begin typing your search...

'റിവ്യൂ പാടില്ലെന്ന് പറഞ്ഞില്ല'; നെഗറ്റീവ് റിവ്യൂ വിഷയത്തിൽ ഹൈക്കോടതി

റിവ്യൂ പാടില്ലെന്ന് പറഞ്ഞില്ല; നെഗറ്റീവ് റിവ്യൂ വിഷയത്തിൽ ഹൈക്കോടതി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സിനിമ റിലീസ് ചെയ്ത് ഏഴ് ദിവസം വരെ റിവ്യൂ ചെയ്യാൻ പാടില്ലെന്ന് ഉത്തരവിട്ടില്ലെന്ന് ഹൈക്കോടതി. സിനിമ റിവ്യൂവിന് കോടതി വിലക്കേർപ്പെടുത്തിയില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. സിനിമാ വ്യവസായത്തെ നശിപ്പിക്കരുതെന്നും കോടതി ആവശ്യപ്പെട്ടു. എന്നാൽ വ്യക്തികൾ സിനിമ കണ്ട് അത് ഇഷ്ടമായെന്നും ഇല്ലെന്നുമുള്ള പ്രതികരണങ്ങൾ നടത്തുന്നത് തടയാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

ബ്ലാക്മെയിൽ ചെയ്യുന്നതിനും ബോധപൂർവ്വം സിനിമയെ നശിപ്പിക്കാനും വേണ്ടി റിവ്യൂ നടത്തുന്നവർക്കെതിരെ സംസ്ഥാന പൊലീസ് മേധാവി നടപടി സ്വീകരിക്കണെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ഫോൺ കൈയിൽ ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന അവസ്ഥയാണ്. ബ്ലാക്ക്‌മെയിൽ ചെയ്യുന്ന വ്ളോഗർമാർ മാത്രമാണ് കോടതി ഉത്തരവിനെ പേടിക്കേണ്ടത്. ജയിലിൽ പോകാൻ തയാറാണെന്നു വിളിച്ചുപറയുന്ന വ്ളോഗർമാർ അങ്ങനെ പോകട്ടെയെന്ന് കോടതി പറഞ്ഞു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഇത്രയും കാലം എന്തു ചെയ്‌തെന്നും കോടതി ചോദിച്ചു. കോടതി ഇടപെട്ടപ്പോൾ മാത്രമാണ് അസോസിയേഷൻ രംഗത്തുവന്നതെന്നും ഹൈക്കോടതി പറഞ്ഞു.

WEB DESK
Next Story
Share it