Begin typing your search...
മെഗാ ഫോണിലൂടെ മുഖ്യമന്ത്രിക്കെതിരെ അസഭ്യവര്‍ഷം; ശ്രീജിത്തിനെതിരെ കേസ്
മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞതിന് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ശ്രീജിത്തിനെതിരെ കേസെടുത്തു. മെഗാ ഫോൺ ഉപയോഗിച്ച് അസഭ്യം പറഞ്ഞതിനാണ് കേസ്. സഹോദരൻ പൊലീസ് കസ്റ്റഡിയിൽ മരിച്ചതിനെത്തുടർന്ന് വർഷങ്ങളായി സെക്രട്ടേറിയറ്റിന് മുന്നിൽ ശ്രീജിത്ത് സമരം ചെയ്യുന്നുണ്ട്.
മെഗാ ഫോണിലൂടെ കേട്ടാൽ അറപ്പുളവാക്കുന്ന ഭാഷയിലാണ് ശ്രീജിത്ത് അസഭ്യ വർഷം നടത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലേയ്ക്ക് നോക്കിയായിരുന്നു ശ്രീജിത്തിന്റെ അസഭ്യ വർഷം. സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്നവരേയും മാധ്യമപ്രവർത്തകരേയും ശ്രീജിത്ത് ഇത്തരത്തിൽ അസഭ്യം പറയാറുണ്ടെന്നാണ് അധികൃതർ പറയുന്നത്.
Next Story