Begin typing your search...

കള്ളക്കുറിച്ചി ദുരന്തം; കേരളത്തിൽ എക്സൈസ് നിരീക്ഷണവും പരിശോധനയും കടുപ്പിക്കുന്നു

കള്ളക്കുറിച്ചി ദുരന്തം; കേരളത്തിൽ എക്സൈസ് നിരീക്ഷണവും പരിശോധനയും കടുപ്പിക്കുന്നു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തമിഴ്നാട് കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നിരീക്ഷണവും പരിശോധനയും കടുപ്പിച്ച് എക്‌സൈസ്. ചെക്‌പോസ്റ്റുകളിൽ കൂടുതൽ ജീവനക്കാരെ താത്കാലികമായി നിയോഗിച്ചതായി മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. എല്ലാവാഹനങ്ങളും നിരീക്ഷിക്കും, സംശയമുള്ളവ പരിശോധിക്കും. അതിർത്തിയിലെ ഇടറോഡുകളും നിരീക്ഷണത്തിലാക്കി.

നാലു ജില്ലകളിലെ അതിർത്തികളിൽ നിയോഗിച്ച കേരള എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റിന്റെ (കെമു) പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും. എക്സൈസ് കമ്മിഷണർ മഹിപാൽ യാദവ് ജില്ലാ മേധാവിമാർമുതലുള്ള എക്സൈസ് ഉദ്യോഗസ്ഥരുടെ അടിയന്തിരയോഗം വിളിച്ചു. സ്പിരിറ്റ്, വ്യാജമദ്യ കേസുകളിൽ മുൻകാലത്ത് പ്രതികളായവരെ ഉയർന്ന ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ നിരീക്ഷിക്കും. മുൻപ് വ്യാജമദ്യദുരന്തങ്ങൾ നടന്നിട്ടുള്ള മലപ്പുറം, കൊല്ലം തുടങ്ങിയ ജില്ലകളിൽ പ്രത്യേക ജാഗ്രതയുണ്ടാകും.

WEB DESK
Next Story
Share it