Begin typing your search...

രണ്ട് ചക്രവാതച്ചുഴികൾ; കേരളത്തിൽ 3 ജില്ലകളിൽ യെലോ അലർട്ട്

രണ്ട് ചക്രവാതച്ചുഴികൾ; കേരളത്തിൽ 3 ജില്ലകളിൽ യെലോ അലർട്ട്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. കോട്ടയം ഉൾപ്പെടെയുള്ള ജില്ലകളിൽ ഇന്ന് രാവിലെ മുതൽ അതിശക്തമായ മഴയാണ് പെയ്യുന്നത്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ടുണ്ട്. മലയോര മേഖലകളിൽ ജാഗ്രത തുടരണമെന്നാണ് മുന്നറിയിപ്പ്.

ഇടിയോടും കാറ്റോടും കൂടിയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും തമിഴ്നാടിനും സമീപ പ്രദേശത്തായി ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. തെക്കൻ ആന്ധ്രാ തീരത്തിനും വടക്കൻ തമിഴ് നാട്‌നും സമീപത്തായി ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നു. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്.

WEB DESK
Next Story
Share it