Begin typing your search...

സ്വർണവില വീണ്ടും ഉയരുന്നു; തീരുവ കുറച്ചതിനുശേഷം ഇത്രയും വർദ്ധിക്കുന്നത് ആദ്യം

സ്വർണവില വീണ്ടും ഉയരുന്നു; തീരുവ കുറച്ചതിനുശേഷം ഇത്രയും വർദ്ധിക്കുന്നത് ആദ്യം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സ്വർണവില വീണ്ടും ഉയർന്നു. പവന് 760 രൂപ കൂടി 52,520 രൂപയാണ് ഇന്ന് സ്വർണത്തിന്റെ വിപണിവില. ഇന്നലെ 200 രൂപ ഉയർന്നതിന് പിന്നാലെയാണിത്. തുടർച്ചയായ നാലാം ദിവസമാണ് സംസ്ഥാനത്ത് സ്വർണവില ഉയരുന്നത്.

കേന്ദ്ര ബഡ്ജറ്റിനുശേഷം ആദ്യമായാണ് സ്വർണവില 52,000 കടക്കുന്നത്. കഴിഞ്ഞമാസം 23ന് ധനമന്ത്രി നിർമല സീതാരാമൻ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചതോടെ രാജ്യത്ത് സ്വർണവില കുത്തനെ കുറഞ്ഞിരുന്നു. ഇതിനുശേഷമാണ് വീണ്ടും വില ഉയരുന്നത്. കഴിഞ്ഞ നാല് ദിവസത്തിനിടെ 1720 രൂപയാണ് വർദ്ധിച്ചത്. വെള്ളി വിലയിലും വർദ്ധനവുണ്ടായിട്ടുണ്ട്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വിപണി വില 88 രൂപയാണ്.

WEB DESK
Next Story
Share it