ബോംബുകളുമായാണ് കോണ്‍ഗ്രസുകാര്‍ നാട്ടില്‍ നടക്കുന്നതെന്ന് ഇ പി ജയരാജന്‍
ഉമ്മന്‍ചാണ്ടി അനുസ്മരണത്തിനിടെ നടന്നത് അദ്ദേഹത്തിനു ലഭിക്കുന്ന ആദരവില്ലാതെയാക്കാന്‍ ഉമ്മന്‍ചാണ്ടി വിരുദ്ധര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളാണെന്ന് ഉന്നയിച്ച് എ ല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ രംഗത്ത്. കൂടാതെ വി ഐ പികള്‍ സംസാരിക്കുമ്പോള്‍ മൈക്ക് തകരാര്‍ ഉണ്ടായാല്‍ അന്വേഷണമുണ്ടാവുന്നത് സ്വാഭാവികമാണെന്നും വി ഐ പി സുരക്ഷാനിയമപ്രകാരമുള്ള ആ നടപടിയെ പോലും കോണ്‍ഗ്രസ് വിമര്‍ശിക്കുകയാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ബോംബുകളുമായാണ് കോണ്‍ഗ്രസുകാര്‍ നാട്ടില്‍ നടക്കുന്നതെന്നും സുധാകരനേയും കൂട്ടരേയും വിശ്വസിച്ച് കേരളത്തില്‍ എങ്ങനെ ഇറങ്ങിനടക്കുമെന്നും ഇ പി ജയരാജൻ പത്രസമ്മേളനത്തിൽ ചോദിച്ചു.
ഉമ്മന്‍ ചാണ്ടി അന്തരിച്ചപ്പോള്‍ എന്താണ് കെ പി സി സി തിരുവനന്തപുരത്ത് കാട്ടിക്കൂട്ടിയതെന്നു ചോദിച്ച ഇ പി ജയരാജൻ. കോണ്‍ഗ്രസ് അധ്യക്ഷന്‍ എഴുതി വായിച്ച കാര്യങ്ങള്‍ ശരിയായില്ലെന്നും പറഞ്ഞു. മുഖ്യമന്ത്രി സംസാരിച്ചപ്പോള്‍ മാത്രം മുദ്രാവാക്യംവിളി ഉണ്ടായി. ഉമ്മന്‍ ചാണ്ടിക്ക് കിട്ടുന്ന ആദരവ് ഇല്ലാതാക്കാന്‍ ഉമ്മന്‍ ചാണ്ടി വിരുദ്ധര്‍ നടത്തുന്ന കാര്യങ്ങളാണിതെന്നും അദ്ദേഹം വ്യക്തമാക്കി. വളരെ പക്വതയോടെയാണ് മുഖ്യമന്ത്രി സംസാരിച്ചത്. ഏത് വി ഐ പി സംസാരിക്കുമ്പോള്‍ മൈക്ക് പ്രശ്‌നം ഉണ്ടായാലും പോലീസ് അന്വേഷിക്കണം. അത് വിഐപി സെക്യൂരിറ്റി നിയമ പ്രകാരമാണെന്നും അതിനെപോലും മോശ മായി വിമര്‍ശിച്ചെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.