Begin typing your search...

ട്രാഫിക് ഡ്യൂട്ടിക്കിടെ പോലീസ് ഉദ്യോഗസ്ഥന് എതിരെ വധഭീഷണി; യുവാവ് അറസ്റ്റിൽ

ട്രാഫിക് ഡ്യൂട്ടിക്കിടെ പോലീസ് ഉദ്യോഗസ്ഥന് എതിരെ വധഭീഷണി; യുവാവ് അറസ്റ്റിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ട്രാഫിക് ഡ്യൂട്ടി ചെയ്യുകയായിരുന്ന സബ് ഇൻസ്‌പെക്ടറെ ആക്രമിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. കുന്നുകര സ്വദേശി മുഹമ്മദ്‌ റൈസ് ബിൻ മജീദ് എന്നയാളെയാണ് കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. കളമശ്ശേരി ആര്യാസ് ജംഗ്ഷനിൽ വച്ചാണ് കേസിനാസ്പദമായ സംഭവം.

എറണാകുളം ട്രാഫിക് ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ അനീഷ് കുമാറിന്റെ നേതൃത്വത്തിൽ കളമശ്ശേരി ആര്യാസ് ജംഗ്ഷനിൽ വാഹന പരിശോധന നടത്തി കൊണ്ടിരുന്ന സമയത്ത് ആലുവയിൽ നിന്നും ഇടപ്പള്ളി ഭാഗത്തേക്ക്‌ പോകുകയായിരുന്ന ടോറസ് ലോറി അമിതഭാരം കയറ്റി കൊണ്ടുവരുന്നതായി ശ്രദ്ധയിൽ പെട്ടു. ഇത് നിർത്താൻ ആവശ്യപ്പെട്ടപ്പോൾ ലോറി നിർത്താതെ അമിതവേഗതയിൽ കടന്ന് പോയി. തുടർന്ന് സബ് ഇൻസ്പെക്ടർ അനീഷ് കുമാർ ലോറിയെ പിന്തുടർന്ന് TVS ജംഗ്ഷനിൽ വച്ച് തടഞ്ഞു നിർത്തി, വാഹനത്തിന്റെ ഭാരം പരിശോധിക്കാൻ ആവശ്യപ്പെട്ട സബ് ഇൻസ്‌പെക്ടറോട് ഡ്രൈവർ സഹകരിക്കാൻ തയ്യാറായില്ല. തുടർന്ന് ലോറി ഡ്രൈവർ വാഹന ഉടമയുടെ ബന്ധുവായ മുഹമ്മദ്‌ റൈസ് ബിൻ മജീദിനെ വിളിച്ചു വരുത്തി. സ്ഥലത്തെത്തിയ ഇയാൾ യാതൊരു പ്രകോപനവുമില്ലാതെ അക്രമാസക്തനാവുകയും പോലീസ് ഉദ്യോഗസ്ഥനോട് തട്ടിക്കയറി വധഭീഷണി മുഴക്കുകയുമായിരുന്നു. യുവാവ് പൊലീസ് ഉദ്യോഗസ്ഥനെ തള്ളിയിട്ട് ലോറിയുടെ ഡോർ വലിച്ചടക്കുന്നതിനിടയിൽ ഉദ്യോഗസ്ഥനറെ ഷോൾഡറിന് പരുക്കേറ്റു.

സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ കളമശ്ശേരി പോലീസ് സബ് ഇൻസ്പെക്ടർ വിനോജാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സബ് ഇൻസ്പെക്ടർ അനീഷ് കുമാറിന്റെ പരാതിയിൽ ഇയാൾക്കെതിരെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് കേസ് രജിസ്റ്റർ ചെയ്തു. പരുക്കേറ്റ സബ് ഇൻസ്പെക്ടർ അനീഷ് കുമാർ ‍ മെഡിക്കൽ ‍ കോളേജിൽ ചികിത്സ തേടി.

WEB DESK
Next Story
Share it