Begin typing your search...

കേരളത്തിൽ ഒമിക്രോൺ വകഭേദം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആ​രോ​ഗ്യമന്ത്രി

കേരളത്തിൽ ഒമിക്രോൺ വകഭേദം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആ​രോ​ഗ്യമന്ത്രി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കേരളത്തിൽ ഒമിക്രോൺ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി ആ​രോ​ഗ്യമന്ത്രി വീണ ജോർജ്. നിതാന്ത ജാഗ്രതയിലൂടെയാണ് വൈറസ് വകഭേദം കണ്ടെത്തിയതെന്നും കേരളത്തിലെ ആരോഗ്യ സംവിധാനങ്ങൾ മികച്ചതാണെന്നും അറിയിച്ച ആരോ​ഗ്യമന്ത്രി, കേരളം ആദ്യം തന്നെ കണ്ടെത്തി എന്നുള്ളതാണ് പ്രത്യേകത എന്നും വ്യക്തമാക്കി.

നവംബർ 18 ന് തിരുവനന്തപുരം കരകുളത്ത് നടത്തിയ പരിശോധനയിലാണ് ഒരാളിൽ ഈ വൈറസ് കണ്ടെത്തിയത്. ഐസിഎംആർ അം​ഗമായ വൈറസുകളെ പറ്റി പഠിക്കുന്ന കൺസോർഷ്യമാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ജനിതക ഘടന പരിശോധന നടത്തുന്ന ലാബുകളുടെ കൺസോർഷ്യമായ ഐ എൻ എസ് എ സി ഒ ജി നടത്തിയ പഠനത്തിലാണ് കേരളത്തിൽ ജെ എൻ1 വകഭേദം കണ്ടെത്തിയത്.

ഇത് ഒമിക്രോണിന്റെ ഉപവകഭേദത്തിൽപ്പെട്ട വൈറസാണ്. രാജ്യത്ത് കൊവിഡ് കേസുകൾ കുറഞ്ഞതോടെ കോവിഡ് വൈറസുകളുടെ ജനിതകവ്യതിയാനം പരിശോധിക്കുന്നതും കുറഞ്ഞിരുന്നു. ഇപ്പോൾ പാശ്ചാത്യ രാജ്യങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ നല്ല ഒരു പങ്കും ജെ എൻ1 വകഭേദമെന്നാണ് കണക്ക്.

WEB DESK
Next Story
Share it