Begin typing your search...

'ഹിന്ദി പകർപ്പ് കൂടി പുറത്തിറക്കണമായിരുന്നു, ബിജെപി ഐ.ടി സെൽ ഗാനം ജനങ്ങൾ നെഞ്ചേറ്റി'; ചെന്നിത്തല

ഹിന്ദി പകർപ്പ് കൂടി പുറത്തിറക്കണമായിരുന്നു, ബിജെപി ഐ.ടി സെൽ ഗാനം ജനങ്ങൾ നെഞ്ചേറ്റി; ചെന്നിത്തല
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കേന്ദ്ര സർക്കാർ അഴിമതി സർക്കാരെന്ന ബി.ജെപി ഐടി സെല്ലിന്റെ ഗാനം ആർക്കും നിഷേധിക്കാൻ കഴിയാത്തതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗാനം ജനങ്ങൾ നെഞ്ചിലേറ്റി കഴിഞ്ഞെന്നും സത്യത്തിൽ ഗാനത്തിന്റെ ഹിന്ദി പകർപ്പ് കൂടി പുറത്തിറക്കണമായിരുന്നെന്നും ചെന്നിത്തല പരിഹസിച്ചു.

രമേശ് ചെന്നിത്തലയുടെ കുറിപ്പ്

കേന്ദ്ര സർക്കാർ അഴിമതിസർക്കാരെന്ന ബി.ജെപി ഐ ടി സെല്ലിന്റെ ഗാനം ആർക്കും നിഷേധിക്കാൻ കഴിയാത്തത്. ബി ജെ പി സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രന്റെ യാത്രയിലെ സത്യം പറഞ്ഞു കൊണ്ടുള്ള വിലാപ ഗാനം തയ്യാറാക്കിയ ഐടി സെല്ലിനെ അഭിനന്ദിക്കുന്നു. ഇതിന്റെ പേരിൽ സുരേന്ദ്രൻ വിലപിച്ചിട്ട് കാര്യമില്ല. ബി. ജെ.പി നടത്തിയിട്ടുള്ള കുതിരക്കച്ചവടങ്ങളും അത് വഴി ജനാധിപത്യ സർക്കാരുകളെ അട്ടിമറിച്ചതിന്റെ ലിസ്റ്റും പരിശോധിച്ചാൽ അഴിമതിപ്പണം എങ്ങോട്ട് പോയെന്ന് ബോധ്യമാകും. ഇത് കൂടാതെ കോടികൾ മുടക്കി ചാക്കിട്ട് പിടിച്ചവർ എത്തരക്കാരെന്ന് സാധാജനങ്ങൾക്ക് അറിയാം.

ഇലക്ട്രൽ ബോണ്ട് വഴി സമാഹരിച്ച കോടികളും ഇഷ്ടക്കാർക്ക് പദ്ധതികൾ വഴിവിട്ട് നൽകിയത് വഴിയുള്ള കോടികളും എത്രയെന്ന് ആർക്കാണ് അറിയാത്തത്. അവസാനം ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാൻ പഞ്ചാബ് കോർപ്പറേഷനിൽ നടത്തിയ അട്ടിമറി പരമോന്നത കോടതി തടഞ്ഞപ്പോൾ എതിർഭാഗത്തെ മൂന്ന് കൗൺസിലർമാരെ വിലക്കെടുത്തതും അഴിമതിയല്ലാതെ മറ്റെന്താണ്? ജനാധിപത്യ രീതിയിൽ വിജയിച്ച ബിഹാർ മഹാരാഷ്ട്ര സർക്കാരുകളെ അട്ടിമറിയിലൂടെ സ്വന്തമാക്കാൻ വേണ്ടി ഒഴിക്കിയ കോടികൾ അഴിമതിപ്പണമല്ലാതെ മറ്റെന്താണ്? ഇതെല്ലാം ഓർത്ത് കൊണ്ട് പാവം ഐ .ടി സെൽ ഇറക്കിയ ഗാനം ജനങ്ങൾ നെഞ്ചിലേറ്റി കഴിഞ്ഞു. സത്യത്തിൽ ഈ ഗാനത്തിന്റെ ഹിന്ദി പകർപ്പ് കൂടി പുറത്തിറക്കേണ്ടതായിരുന്നു.

WEB DESK
Next Story
Share it