Begin typing your search...

വോട്ടുചെയ്യാനെത്തി, വോട്ടിങ് സ്ലിപ്പിനൊപ്പം കഞ്ചാവ് പൊതികളും നീട്ടി; യുവാക്കൾ അറസ്റ്റിൽ

വോട്ടുചെയ്യാനെത്തി, വോട്ടിങ് സ്ലിപ്പിനൊപ്പം കഞ്ചാവ് പൊതികളും നീട്ടി; യുവാക്കൾ അറസ്റ്റിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പത്തനംതിട്ടയിൽ കാർഷിക വികസന ബാങ്ക് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയ രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വോട്ട് ചെയ്യാനെത്തിയപ്പോൾ തിരിച്ചറിയൽ കാർഡ് ചോദിച്ചപ്പോൾ വോട്ടിങ് സ്ലിപ്പിനൊപ്പം കഞ്ചാവ് പൊതികൾ നീട്ടിയതിനെ തുടർന്നാണ് പൊലീസ് നടപടി. എട്ട് ഗ്രാം കഞ്ചാവുമായി കൊടുമൺ സ്വദേശികളായ കണ്ണൻ, വിമൽ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

തിരഞ്ഞെടുപ്പിനിടെ മുൻ എംഎൽഎ കെ സി രാജഗോപാലിന് മർദ്ദനം. മർദ്ദനമേറ്റ കെ സി രാജഗോപാലിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരഞ്ഞെടുപ്പിനിടെ യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർ തമ്മിൽ തർക്കം നടന്നിരുന്നു. പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്.

സിപിഐഎം വ്യാപകമായി കള്ളവോട്ട് ചെയ്തെന്ന് യുഡിഎഫ് ആരോപിച്ചു. യുഡിഎഫ് പ്രവർത്തകർ വ്യാപകമായി കള്ളനോട്ട് ചെയ്യുന്നതായി എൽഡിഎഫും ആരോപിച്ചു. കഴിഞ്ഞ 30 വർഷമായി യുഡിഎഫ് ആണ് പത്തനംതിട്ട കാർഷിക വികസന ബാങ്ക് ഭരിക്കുന്നത്. 15 വർഷമായി എൽഡിഎഫ് സ്ഥാനാർത്ഥികൾ ബാങ്ക് തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല.

WEB DESK
Next Story
Share it