Begin typing your search...
ആലപ്പുഴ ജില്ലയിൽ 12,678 വളര്‍ത്തുപക്ഷികളെ ശനിയാഴ്ച കള്ളിംഗിന് വിധേയമാക്കും
ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച ആലപ്പുഴ ജില്ലയിൽ 12,678 വളര്‍ത്തുപക്ഷികളെ ശനിയാഴ്ച കള്ളിംഗിന് വിധേയമാക്കുമെന്ന് റിപ്പോർട്ട്. തലവടി, തഴക്കര, ചമ്പക്കുളം വാർഡുകളിലാണ് വളർത്തു പക്ഷികളെ കൊന്നൊടുക്കുന്നത്. പക്ഷിപ്പനിയുടെ പ്രഭവ കേന്ദ്രത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളർത്തുപക്ഷികളെയാണ് കൊല്ലുന്നത്. ഇതനുസരിച്ച് തലവടിയിൽ 4074ഉം തഴക്കരയിൽ 8304ളും ചമ്പക്കുളത്ത് 300ളും പക്ഷികളെയുമാണ് കൊല്ലുക.
നേരത്തെ പത്തനംതിട്ട തിരുവല്ല നിരണത്തെ സർക്കാർ താറാവ് വളർത്തൽ കേന്ദ്രത്തിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞാഴ്ച ഇവിടെ താറാവുകൾ കൂട്ടത്തോടെ ചത്തിരുന്നു. ഇതിന് പിന്നാലെ നിരണത്ത് വീണ്ടും കഴിഞ്ഞ ദിവസം പക്ഷിപ്പനി സ്ഥിരീകരിച്ചു.
Next Story