Begin typing your search...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് യു.ഡി.എഫ് എം.എൽ.എമാർ ഒരു മാസത്തെ ശമ്പളം നൽകുമെന്ന് പ്രതിപക്ഷനേതാവ് വി‌.ഡി. സതീശൻ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് യു.ഡി.എഫ് എം.എൽ.എമാർ ഒരു മാസത്തെ ശമ്പളം നൽകുമെന്ന് പ്രതിപക്ഷനേതാവ് വി‌.ഡി. സതീശൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വയനാട് ദുരന്തം അതിജീവിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് യു.ഡി.എഫ് എം.എൽ.എമാർ ഒരു മാസത്തെ ശമ്പളം നൽകുമെന്ന് പ്രതിപക്ഷനേതാവ് വി‌.ഡി. സതീശൻ പറഞ്ഞു. മാത്രമല്ല ദുരിതാശ്വാസനിധിയുടെ കാര്യത്തിൽ യു.ഡി.എഫിന് അഭിപ്രായവ്യത്യാസമില്ലെന്നും എന്നാൽ ഈ പണം വയനാടിന് മാത്രമായി ചെലവഴിച്ച് സുതാര്യത ഉറപ്പുവരുത്തണമെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി. വയനാടിന്റെ പുനർനിർമാണത്തിന് യു.ഡി.എഫ് ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഭാവികാലഘട്ടങ്ങളിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടി ആലോചിക്കണമെന്നും പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുന്ന സ്ഥലങ്ങൾ മുൻകൂട്ടി കണ്ടെത്തി പ്രത്യേകമായ പദ്ധതികൾ ആവിഷ്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം അപകടങ്ങൾ മുന്നിൽകണ്ടാണ് കെ.റയിൽ ഉൾപ്പെടെയുള്ള പദ്ധതികളെ എതിർത്തതെന്ന് പറഞ്ഞ അദ്ദേഹം ഇത്തരം കാര്യങ്ങളിൽ യു.ഡി.എഫിന് വ്യക്തമായ പദ്ധതികളുണ്ടെന്നും കൂട്ടിച്ചേർത്തു.

WEB DESK
Next Story
Share it