സൈനികനും സഹോദരനും നേരിട്ടത് സിനിമയെ പോലും വെല്ലുന്ന ക്രൂരത: പി.സി വിഷ്ണുനാഥ്
പൊലീസിന്റെ ഭാഗത്ത് നിന്നും സൈനികനും സഹോദരനും നേരിട്ടത് സിനിമയെപോലും വെല്ലുന്ന ക്രൂരതയാണെന്ന് പി.സി വിഷ്ണുനാഥ് എം.എല്‍.എ. പൊലീസിലെ ക്രിമിനല്‍ വത്ക്കരണം വലിയതോതില്‍ ചര്‍ച്ചയായിട്ടുള്ളതാണ്. ഒരു മുന്‍ ഡിജിപി തന്നെ പൊലീസിന്റെ മുന്‍ ക്രിമിനല്‍ സ്വഭാവങ്ങള്‍ സംബന്ധിച്ച് വ്യക്തമായ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുള്ളതാണ്.
പൊലീസ് സേനയില്‍ നല്ല ഉദ്യോഗസ്ഥന്മാരുണ്ട് എന്നാല്‍ ചിലരാണ് പ്രശ്‌നക്കാര്‍. ഇവിടെ ആ സൈനികനോടും സഹോദരനോടും കാട്ടിയ ഭീകരത അത് പൊറുക്കാനാവില്ല. വെട്രിമാരന്റെ ഒരു തമിഴ് സിനിമയിലാണ് ഇത്തരം രംഗങ്ങള്‍ കണ്ടിട്ടുള്ളതെന്നും പി സി വിഷ്ണുനാഥ് വ്യക്തമാക്കി.
സിനിമയെപോലും വെല്ലുന്ന ക്രൂരതയാണ് പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. സത്യം പുറത്ത് വന്നതില്‍ സന്തോഷമുണ്ട്. ഇതില്‍ കുറ്റക്കാരായ പൊലീസിന് അര്‍ഹിക്കുന്ന ശിക്ഷ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും പി.സി വിഷ്ണുനാഥ് വ്യക്തമാക്കി. അതേസമയം കൊല്ലം കിളികൊല്ലൂരില്‍ സൈനികനെയും സഹോദരനെയും കള്ളക്കേസില്‍ കുടുക്കി ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഡിജിപിയുടെ ഇടപെടല്‍. റിപ്പോര്‍ട്ട് തേടാന്‍ ഡിജിപി തിരുവനന്തപുരം റേഞ്ച് എജിക്ക് നിര്‍ദേശം നല്‍കി.