Begin typing your search...

വൈറലാകാനായി പൊലീസ് സ്റ്റേഷൻ ബോംബിട്ട് തകർക്കുന്ന രീതിയിൽ വിഡിയോ പ്രചരിപ്പിച്ച 5 യുവാക്കൾ അറസ്റ്റിൽ

വൈറലാകാനായി പൊലീസ് സ്റ്റേഷൻ ബോംബിട്ട് തകർക്കുന്ന രീതിയിൽ വിഡിയോ പ്രചരിപ്പിച്ച  5 യുവാക്കൾ അറസ്റ്റിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സമൂഹ മാധ്യമത്തിൽ വൈറലാകാനായി പൊലീസ് സ്റ്റേഷൻ ബോംബിട്ട് തകർക്കുന്ന രീതിയിൽ വിഡിയോ തയാറാക്കി പ്രചരിപ്പിച്ച 5 യുവാക്കൾ അറസ്റ്റിൽ. മേലാറ്റൂർ സ്റ്റേഷൻ കെട്ടിടത്തിൽ ബോംബിടുന്ന രീതിയിൽ വിഡിയോ ചിത്രീകരിച്ച കരുവാരകുണ്ട് പുന്നക്കാട് സ്വദേശികളും സുഹൃത്തുക്കളുമായ വെമ്മുള്ളി വീട്ടിൽ മുഹമ്മദ് റിയാസ്(25), ചൊക്രൻ വീട്ടിൽ മുഹമ്മദ് ഫവാസ്​(22), പറച്ചിക്കോട്ടിൽ മുഹമ്മദ് ജാസ്മിൻ(19), പറച്ചിക്കോട്ടിൽ സലീം ജിഷാദിയാൻ(20), മേലേടത്ത് വീട്ടിൽ സൽമാനുൽ ഫാരിസ്(19) എന്നിവരെയാണ് മേലാറ്റൂർ പൊലീസ് അറസ്റ്റ്​ ചെയ്തത്.


സിനിമാ സംഭാഷണം ചേർത്തു തയാറാക്കിയ വിഡിയോയിൽ പൊലീസ് സ്റ്റേഷനിൽ ബോംബ് പൊട്ടുന്നതിന്റെ ദൃശ്യങ്ങൾ വിഷ്വൽ ഇഫക്ടുകൾ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് ചേർക്കുകയും ചെയ്തിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലും യുട്യൂബിലും ഇതു പ്രചരിപ്പിച്ചു. സമൂഹ മാധ്യമങ്ങളിൽ ലൈക്ക് നേടുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നു പൊലീസ് പറഞ്ഞു.


ലഹള സൃഷ്ടിക്കൽ, സമൂഹ മാധ്യമം വഴി പൊലീസിനെ അപകീർത്തിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് മേലാറ്റൂർ സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ആർ.രഞ്ജിത് യുവാക്കളെ അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എസ്ഐ ഷരീഫ്, സിപിഒമാരായ രാജൻ, സുരേന്ദ്ര ബാബു, വിനോദ്, രാകേഷ് ചന്ദ്ര എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

WEB DESK
Next Story
Share it