Begin typing your search...

എ.ഐ ക്യാമറ പദ്ധതി രണ്ടാം ലാവലിന്‍ ഇടപാട്; സര്‍ക്കാരിനോട് ചോദ്യങ്ങൾ ഉന്നയിച്ച് വി.ഡി. സതീശന്‍

എ.ഐ ക്യാമറ പദ്ധതി രണ്ടാം ലാവലിന്‍ ഇടപാട്; സര്‍ക്കാരിനോട് ചോദ്യങ്ങൾ ഉന്നയിച്ച് വി.ഡി. സതീശന്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

റോഡുകളിൽ എ.ഐ ക്യാമറ സ്ഥാപിച്ച സർക്കാരിന്റെ പദ്ധതി രണ്ടാം ലാവലിന്‍ ഇടപാടാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. വ്യവസ്ഥകള്‍ക്ക് വിരുദ്ധമായാണ് എഐ ക്യാമറകൾക്കുള്ള ടെൻഡർ നൽകിയതെന്നും പദ്ധതിയെക്കുറിച്ച് സമഗ്രമായ ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഡിഎഫ് നേതൃയോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിച്ച സതീശൻ സര്‍ക്കാരിനോട് ഏഴ് ചോദ്യങ്ങളും ഉന്നയിച്ചു.

1) കെൽട്രോൺ ടെൻഡർ ഡോക്യുമെന്റ് അനുസരിച്ച് സാങ്കേതികമായും സാമ്പത്തികമായും യോഗ്യതയുള്ള ഉപകരണങ്ങൾ നിർമ്മിക്കുന്ന കമ്പിനിക്കും കച്ചവടക്കാരനും മാത്രമേ ടെൻഡർ നൽകാൻ സാധിക്കുകയുള്ളു എന്ന് പറയുന്നുണ്ട്. എന്നാൽ എഐ കാമറ സംബന്ധിച്ചു യാതൊരു സാങ്കേതിക പരിജ്ഞാനവും ഇല്ലാത്ത ഒഇഎം/ഒ എം എം അംഗീകൃത വെണ്ടർ അല്ലാത്ത എസ് ആർ ഐ ടി എന്ന സ്ഥാപനത്തിന് ടെൻഡർ വ്യവസ്ഥകൾക്ക് വിരുദ്ധമായി കാരാർ നൽകിയത് എന്തുകൊണ്ടാണ്?

2) കെൽട്രോൺ ടെൻഡർ ഡോക്യുമെന്റ് പ്രകാരം ഡേറ്റാ സുരക്ഷ, ഫെസിലിറ്റി മാനേജ്മെന്റ് തുടങ്ങിയ സുപ്രധാനമായ പ്രവൃത്തികൾ ഉപകരാറായി നൽകാൻ പാടില്ല എന്നാണ്. പിന്നെ വ്യവസ്ഥകൾക്ക് വിപരീതമായി എസ്.ആർ.ഐ.ടി. ഉപകരാർ നൽകിയത് എന്തിനാണ്?

3) ഹൈവേകളും, പാലങ്ങളും അടക്കം പണിയുന്ന എ.ഐ. ക്യാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത അശോക ബിൽഡ്കോൺ ലിമിറ്റഡ് എന്ന എസ്.ആർ.ഐ. ടി.എലിന്റെ കരാർ ജോലികൾ നിർവഹിക്കുന്ന സ്ഥാപനത്തിന് എസ്.ആർ.ഐ. ടി.എലിനു കരാർ ലഭിക്കാൻ സാഹചര്യമൊരുക്കിയതിന്റെ കാരണം വിശദമാക്കാമോ?

4) സ്വന്തമായി കരാർ നിർവ്വഹിക്കാൻ സാമ്പത്തികമായി സാധിക്കാത്ത എസ്.ആർ.ഐ. ടി. എന്ന സ്ഥാപനം കരാർ ലഭിച്ച ഉടൻ തന്നെ സാമ്പത്തികമായി സഹായം ലഭ്യമാക്കാൻ ആദ്യം അൽഹിന്ദ് എന്ന സ്ഥാപനവുമായും ശേഷം ലൈറ്റ്മാസ്റ്റർ, പ്രസാഡിയോ എനീ സ്ഥാപനങ്ങളുമായും കരാർ വ്യവസ്ഥകൾക്ക് വിപരീതമായി ഉപകരാറുകൾ ഉണ്ടാക്കാൻ അനുമതി നൽകിയത് എന്തിനാണ്? ഏപ്രിൽ 12 ലെ മന്ത്രിസഭ യോഗത്തിൽ ഗതാഗത മന്ത്രി സേഫ് കേരള പദ്ധതിക്കുള്ള സമഗ്ര ഭരണാനുമതിക്ക് അനുമതി തേടി സമർപ്പിച്ച രേഖകളിൽ നിന്നും കരാർ നേടിയ കമ്പനിയുടെ വിവരങ്ങൾ മറച്ചു വച്ചതു എന്തുകൊണ്ട്?

5) കെൽട്രോൺ നൽകിയ കരാറിലെ എല്ലാ ജോലികളും എസ് ആർ ഐ ടി ഉപകരാരാറായി മറ്റു സ്ഥാപനങ്ങളെ ഏല്പിച്ചുകൊണ്ടു എസ് ആർ ഐ ടിക്ക് മൊത്തം തുകയുടെ 6%, അതായതു ഒമ്പത് കോടി സർവീസ് ഫീസിനത്തിൽ(കമ്മീഷൻ) നൽകാനുള്ള വ്യവസ്ഥ ടെൻഡർ വ്യവസ്ഥകൾക്ക് വിപരീതമല്ലേ? ഈ നിയമലംഘനം സർക്കാർ കണ്ടില്ലെന്നു നടിക്കുന്നത് എന്തുകൊണ്ടാണ്

6) സാങ്കേതികമായി പ്രാവീണ്യം ഇല്ലാത്തതിനാൽ കരാർ നേടിയെടുക്കുന്ന ഘട്ടത്തിൽ എസ്.ആർ.ഐ. ടി. ടെക്നോപാർക്കിലെയും ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെയും രണ്ട് കമ്പനികളുടെ അണ്ടർടേക്കിങ് കെൽട്രോണിന് നൽകിയിരുന്നോ ?

7) കെൽട്രോൺ ടെൻഡർ ഡോക്യുമെന്റ് പ്രകാരം കൺട്രോൾ റൂം അടക്കമുള്ള ജോലികൾക്കാണ് എസ് ആർ എൽ ടിക്ക് ടെൻഡർ നൽകിയിരിക്കുന്നത് എന്നിരിക്കെ മെയിന്റനന്‍സിനായി 66 കോടി രൂപ അധികമായി കണക്കാക്കിയത് എന്തിനാണ്?

WEB DESK
Next Story
Share it