Begin typing your search...

മദ്യലഹരിയിൽ ഇരട്ട സഹോദരങ്ങളായ സൈനികർ പോലീസിനെയും ആശുപത്രി ജീവനക്കാരെയും മർദ്ദിച്ചു

മദ്യലഹരിയിൽ ഇരട്ട സഹോദരങ്ങളായ സൈനികർ പോലീസിനെയും ആശുപത്രി ജീവനക്കാരെയും മർദ്ദിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ആലപ്പുഴയിൽ മദ്യലഹരിയിൽ ഇരട്ട സഹോദരങ്ങളായ സൈനികർ ആശുപത്രിയിൽ പോലീസിനെയും ആശുപത്രി ജീവനക്കാരെയും മർദ്ദിച്ചു. ഹരിപ്പാട് ചിങ്ങോലി സ്വദേശികളായ അനന്തൻ, ജയന്തൻ എന്നിവരാണ് ഇന്നലെ രാത്രി ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ അക്രമം നടത്തിയത്. നങ്ങ്യാർകുളങ്ങര കവലയിൽ ഇവർ ഓടിച്ച കാർ ഡിവൈഡറിൽ ഇടിച്ച് അപകടം ഉണ്ടായിരുന്നു. തുടർന്ന് ഹരിപ്പാട് പോലീസ് സ്ഥലത്തെത്തി ഇവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നു. ആശുപത്രിയിലെ പരിശോധനയ്ക്കിടയിലാണ് ഇരുവരും പരാക്രമം കാട്ടിയത്.

പോലീസുകാരെയും ആശുപത്രി ജീവനക്കാരെയും മര്‍ദ്ദിച്ച സഹോദരങ്ങൾ, ആശുപത്രിയുടെ വാതിലും തകര്‍ത്തു. തുടർന്ന് നാട്ടുകാരും പോലീസും ചേർന്ന് ബലപ്രയോഗത്തിലൂടെയാണ് ഇവരെ ജീപ്പിൽ കയറ്റി പോലീസ് സ്റ്റേഷനിൽ എത്തിച്ചത്. ഇരുവര്‍ക്കുമെതിരെ ‍ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും പോലീസുകാരെയും മര്‍ദ്ദിച്ചതിനും ആശുപത്രി ഉപകരണങ്ങൾ നശിപ്പിച്ചതിനും ആശുപത്രിയിൽ നാശനഷ്ടം ഉണ്ടാക്കിയതിനുമെല്ലാം വിവിധ വകുപ്പുകൾ ചേര്‍ത്ത് ജാമ്യമില്ലാ കേസ് രജിസ്റ്റര്‍ ചെയ്തതായാണ് ഹരിപ്പാട് പോലീസ് അറിയിച്ചിരിക്കുന്നത്.

WEB DESK
Next Story
Share it