Begin typing your search...

വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസ്; കുറ്റപത്രം സമർപ്പിക്കാൻ  കേന്ദ്ര അനുമതി തേടാൻ പൊലീസ്

വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസ്; കുറ്റപത്രം സമർപ്പിക്കാൻ  കേന്ദ്ര അനുമതി തേടാൻ പൊലീസ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വിമാനത്തിനുളളിൽ മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിക്കാൻ കേന്ദ്ര സർക്കാറിൻറെ അനുമതി തേടാൻ പൊലീസ്. പ്രതികൾക്കെതിരെ വ്യോമയാന വകുപ്പ് ചുമത്തിയത് കൊണ്ടാണ് ഈ നീക്കം. യൂത്ത് കോൺഗ്രസ് പ്രവർത്തരെ ഇ.പി.ജയരാജൻ ആക്രമിച്ച കേസിൽ റിപ്പോർട്ട് കോടതിയിൽ വൈകാതെ സമർപ്പിക്കും.

സ്വർണ കടത്ത് വിവാദങ്ങളുടെ പശ്ചാത്തിൽ മുഖ്യമന്ത്രിക്കെതിരായ സമരത്തിന്റെ ഭാഗമായായിരുന്നു വിമാനത്തിനുള്ളിലെ പ്രതിഷേധം. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, നവീൻകുമാർ, സുനിത് നാരായണൻ എന്നിവർ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്.

ഗൂഡാലോചനയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് കെ.എസ്.ശബരിനാഥനും പ്രതിയാണ്. വധശ്രമം, ഗൂഡാലോചന എന്നിവക്കൊപ്പം വ്യമോയാന നിയമത്തിലെ വകുപ്പ് കൂടി ചുമത്തിയത് കൊണ്ടാണ് കേന്ദ്ര സർക്കാരിൻറെ അനുമതി തേടുന്നത്. കേസ് വലിയ വിവാദമായസാഹചര്യവും പരിഗണിച്ചാണ് നിയമോപദേശത്തിൻറെ അടിസ്ഥാനത്തിലെ നടപടി. ഇൻഡിഗോ വിമാനത്തിലെ ഉദ്യോഗസ്ഥർ, വിമാനത്താവള ജീവനക്കാർ, യാത്രക്കാർ എന്നിവരുടെ മൊഴി പൊലിസ് രേഖപ്പെടുത്തി. അന്വേഷണം പൂർത്തിയാക്കിയ കുറ്റപത്രത്തിൻറെ കരടും തയ്യാറാക്കി.

Ammu
Next Story
Share it