Begin typing your search...

കേരളത്തിന്റെ വായ്പ പരിധി കേന്ദ്രം വെട്ടികുറച്ചു; നിയമനടപടി സ്വീകരിക്കണമെന്ന് തോമസ് ഐസക്

കേരളത്തിന്റെ വായ്പ പരിധി കേന്ദ്രം വെട്ടികുറച്ചു; നിയമനടപടി സ്വീകരിക്കണമെന്ന് തോമസ് ഐസക്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കേന്ദ്രം വായ്പാ പരിധി വെട്ടികുറച്ചതിനെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. കര്‍ശന ചെലവ് ചുരുക്കലിനാണ് കേരളം നിര്‍ബന്ധിതരാകുന്നത്. പദ്ധതികൾ വെട്ടിക്കുറക്കേണ്ടിവരും. ക്ഷേമ പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ വരെ തടസപ്പെടുത്തുന്ന കേന്ദ്ര നടപടി ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും തോമസ് ഐസക് പറഞ്ഞു.

കിഫ്ബിയും പൊതുമേഖലാ സ്ഥാപനങ്ങളും സാമൂഹ്യസുരക്ഷാ പെൻഷൻ കമ്പനിയുമെല്ലാം എടുക്കുന്ന വായ്പകളുടെ പേരിലാണ് സംസ്ഥാനത്തിന്‍റെ വായ്പാ പരിധി കേന്ദ്രം വെട്ടിക്കുറയ്ക്കുന്നത്. അതും മുൻകാല പ്രാബല്യത്തോടെയുള്ള നടപടിയാണിത്. രാഷ്ട്രീയ പകപോക്കലല്ലാതെ മറ്റൊന്നുമല്ല ഇതെന്നും അദ്ദേഹം വിമർശിച്ചു.

നാല് ലക്ഷം കോടി രൂപ വായ്പയെടുത്ത കേന്ദ്രം ആ കണക്ക് മറച്ച് വെച്ച് കേരളത്തോട് കാണിക്കുന്നത് ഇരട്ടത്താപ്പാണ്. ലോക് സഭാ തെരഞ്ഞെടുപ്പിന് മുൻപ് കേരളത്തിന്‍റെ വികസനം തടസപ്പെടുത്തി രാഷ്ട്രീയ ലാഭമുണ്ടാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. നിയമപരമായ നടപടികളെ കൂടാതെ രാഷ്ട്രീയ ചെറുത്തു നിൽപ്പും ഇവിടെ അനിവാര്യമാണെന്ന് തോമസ് ഐസക് പറഞ്ഞു. കേരളത്തിലെ പ്രതിപക്ഷം കേന്ദ്രത്തെ അനുകൂലിക്കുന്ന നിലപാടാണ് എടുക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

WEB DESK
Next Story
Share it