Begin typing your search...
2025 ന് സ്വാഗതം: പുത്തന്‍ പ്രതീക്ഷകളുമായി ലോകം; രാജ്യമെങ്ങും ആഘോഷത്തോടെ പുതുവർഷത്തെ വരവേറ്റു
പുത്തന്‍ പ്രതീക്ഷകളുമായി രാജ്യത്ത് 2024 പുതുവർഷം പിറന്നു. രാജ്യമെങ്ങും ആഘോഷത്തോടെയാണ് പുതുവർഷത്തെ വരവേറ്റത്. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം നഗരങ്ങളിൽ വലിയ ആഘോഷത്തോടെ ജനം പുതുവർഷത്തെ വരവേറ്റു. രാജ്യത്തെ പ്രമുഖർ ജനങ്ങൾക്ക് പുതുവർഷ ആശംസകൾ നേർന്നു.
ലോകം പുതുവർഷ ആഘോഷ ലഹരിയിലാണ്. കിരിബാത്തി ദ്വീപിലാണ് ആദ്യം പുതുവർഷം പിറന്നത്. പിന്നാലെ ന്യൂസിലാൻഡിലും പുതുവർഷമെത്തി. അൽപസമയത്തിനകം ഓസ്ട്രേലിയയിലും പുതപവത്സരമെത്തും. 2025നെ വരവേൽക്കാൻ ലോകമെങ്ങും ഒരുങ്ങിക്കഴിഞ്ഞു. കേരളത്തിലും വിപുലമായ ആഘോഷങ്ങളാണ് നടക്കുന്നത്.
പ്രധാന നഗരങ്ങളിൽ പൊലീസ് നിയന്ത്രണങ്ങൾക്കിടെയാണ് ആഘോഷം. ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ പുതുവത്സരം ആഘോഷിക്കാനെത്തിയവരെകൊണ്ട് നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. പാട്ടും ഡാന്‍സുമൊക്കെയാണ് ആഘോഷിക്കുകയാണ് ജനങ്ങള്‍.
Next Story