Begin typing your search...

ബില്ലുകളില്‍ വ്യക്തത ലഭിച്ചാല്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ഗവര്‍ണ‌ര്‍

ബില്ലുകളില്‍ വ്യക്തത ലഭിച്ചാല്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ഗവര്‍ണ‌ര്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സര്‍ക്കാര്‍ നല്‍കിയ ബില്ലുകളില്‍ വ്യക്തത ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗവര്‍ണ‌ര്‍ ആരിഫ് മുഹമ്മദ് ഖാൻ.

ബില്ലുകളില്‍ സ‌ര്‍ക്കാരിനോട് വ്യക്തത ആവശ്യപ്പെട്ടിടുട്ടെന്നും ഇത് ലഭിച്ചാല്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പോരിനാണ് സര്‍ക്കാരിന് താല്‍പര്യമെങ്കില്‍ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണര്‍ നിയമിച്ച വെെസ് ചാൻസലര്‍ക്ക് എതിരെ ഷോ കോസ് നോട്ടീസ് നല്‍കിയത് ഈ ഏറ്റുമുട്ടല്‍ മനോഭാവമുള്ളതിനാലാണെന്നും ഗവ‌ര്‍ണര്‍ പറഞ്ഞു. കെടിയു മുൻ വിസി സിസാ തോമസിന് അനുകൂലമായ ഹെെക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. രാജ് ഭവനില്‍ ചെല്ലേണ്ടതില്ലയെന്ന മുഖ്യമന്ത്രിയുടെ നിലപാടിനോട് പ്രതികരിക്കുന്നില്ല. സര്‍ക്കാര്‍ രാജ്‌ഭവനോട് വഴക്കിടാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കൂടാതെ മന്ത്രിസഭ പാസാക്കിയ ഭൂനിയമ ഭേദഗതി ബില്ലില്‍ സര്‍ക്കാരിനോട് ഗവര്‍ണര്‍ വിശദീകരണം തേടി. ബില്ലിനെതിരെ പരാതി ലഭിച്ച സാഹചര്യത്തിലാണിത്. സര്‍ക്കാരിന്റെ മറുപടി ലഭിച്ച ശേഷം തുടര്‍നടപടിയുണ്ടാകുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

അതേസമയം, ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് സര്‍ക്കാര്‍ നല്‍കുന്ന വാര്‍ഷികതുക വര്‍ദ്ധിപ്പിക്കുന്ന ബില്ലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചിരുന്നു. ഇതോടെ ഇപ്പോള്‍ ലഭിച്ചുകൊണ്ടിരുന്ന 58,500 രൂപയ്ക്കു പകരം 1,75,500 രൂപ പ്രതിവര്‍ഷം ലഭിക്കും. ഈ തുകയില്‍ 5വര്‍ഷം കൂടുമ്ബോള്‍ 25% വര്‍ദ്ധനവുമുണ്ട്.

ഭൂപരിഷ്കരണ നിയമത്തെത്തുടര്‍ന്ന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രഭൂമി ഓരോവര്‍ഷവും നിശ്ചിതതുക നല്‍കാമെന്ന കരാറില്‍ ഏറ്റെടുത്തിരുന്നു. ഇതുപ്രകാരം നല്‍കിക്കൊണ്ടിരുന്ന 58,500 രൂപ 2017മുതല്‍ നല്‍കിയിരുന്നില്ല. തുടര്‍ന്ന് ഈ നടപടി ഹൈക്കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. ഇക്കാര്യം പരിഗണിക്കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ബില്‍ കൊണ്ടുവന്നത്. ബില്‍ സര്‍ക്കാര്‍ എത്തിച്ച അന്നുതന്നെ ഗവര്‍ണര്‍ ഒപ്പിട്ടു.

WEB DESK
Next Story
Share it