Begin typing your search...

കേന്ദ്ര സർക്കാർ സാമ്പത്തികമായി ഞെരുക്കുന്നു; നിയമപോരാട്ടത്തിന് കേരളം, സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു

കേന്ദ്ര സർക്കാർ സാമ്പത്തികമായി ഞെരുക്കുന്നു; നിയമപോരാട്ടത്തിന് കേരളം, സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന ഹർജിയുമായി കേരളം സുപ്രീം കോടതിയിൽ. വായ്പാപരിധി വെട്ടിക്കുറച്ചതടക്കമുള്ള നടപടികളിൽ ഇടപെടണമെന്നാവശ്യപ്പെട്ടാണ് കേരളം ഹർജി നൽകിയത്. ഭരണഘടനയുടെ 131ആം അനുച്ഛേദം അനുസരിച്ചാണ് ഹർജി. സാമ്പത്തികസ്ഥിതിയിൽ കേന്ദ്രവും കേരളവും തമ്മിലെ ഏറ്റുമുട്ടലിനിടെയാണ് സംസ്ഥാനം നിയമപ്പോരാട്ടം തുടങ്ങിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്വയംഭരണാവകാശത്തിൽ കേന്ദ്രം ഭരണഘടനാപരമായി ഇടപെടുന്നത് തടയണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. ഇല്ലാത്ത അധികാരം ഉപയോഗിച്ച് വായ്പാപരിധി വെട്ടിക്കുറച്ച് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്നും ഹർജിയിൽ വിമർശനം ഉണ്ട്.

ഭരണഘടന വിഭാവനം ചെയ്യുന്ന ധനകാര്യ ഫെഡറലിസം കേന്ദ്രം പടിപടിയായി തകർക്കുകയാണ്. വായ്പാ പരിധിയിൽ കേന്ദ്രത്തിന് ഇരട്ടത്താപ്പാണ്. കേന്ദ്രത്തിന് കടമെടുപ്പിന്റെ പരിധികൾ ബാധകമല്ലെന്നും കേരളം വ്യക്തമാക്കുന്നു.അടിയന്തരമായി 26,000 കോടി സമാഹരിക്കാൻ അനുവാദമില്ലെങ്കിൽ സംസ്ഥാനം അതീവ ഗുരുതരമായ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും ഹർജിയിൽ കേരളം വ്യക്തമാക്കുന്നുണ്ട്.

ഭരണഘടനാവിരുദ്ധമായ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിച്ചത് വഴി 2016-17 സാമ്പത്തിക വർഷം മുതൽ 2023-24 സാമ്പത്തിക വർഷം വരെ സംസ്ഥാനത്തിന്റെ എക്സ്പെൻഡിച്ചറിൽ ഉണ്ടായ ആകെ നഷ്ടം ഒരു ലക്ഷം കോടിയിൽ അധികം രൂപയാണെന്നും ഹർജിയിൽ പറയുന്നു. ഇതിൽ കിഫ്ബിക്കും കെഎസ്എസ്‌പിഎല്ലിനും മാത്രമുണ്ടായത് 9614കോടി രൂപയുടെ നഷ്ടമാണ്.2021-22 സാമ്പത്തിക വർഷത്തിൽ ബജറ്റിന് പുറത്തുള്ള കടമെടുപ്പിൽ വന്ന നഷ്ടം 6281 കോടി രൂപയുടേതാണെന്നും ഇതുമൂലം സാമൂഹ്യസുരക്ഷാ പെൻഷനുകളുടക്കമുള്ളവ കുടിശിക ആയിരിക്കുകയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

WEB DESK
Next Story
Share it