Begin typing your search...

സംസ്ഥാനത്ത് എസ്എസ്എൽസി, +2 പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് എസ്എസ്എൽസി, +2 പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

എസ്എസ്എൽസി, പ്ലസ് ടു പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷ 2023 മാർച്ച് 9 ന് ആരംഭിച്ച് മാർച്ച് 29 ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. എസ്എസ്എൽസി മാതൃകാ പരീക്ഷകൾ 2023 ഫെബ്രുവരി 27 ന് ആരംഭിച്ച് മാർച്ച് 3 ന് അവസാനിക്കും. നാലര ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതും.

എസ്എസ്എൽസി മൂല്യനിർണ്ണയം 2023 ഏപ്രിൽ 3 ന് ആരംഭിക്കുകയും പരീക്ഷാഫലം 2023 മെയ് 10 നുള്ളിൽ പ്രഖ്യാപിക്കുകയും ചെയ്യും. എസ്എസ്എൽസിയ്ക്ക് 70 മൂല്യനിർണയ ക്യാമ്പുകളാണ് ഉണ്ടാവുക. ഒമ്പതിനായിരത്തി എഴുന്നൂറ്റി അറുപത്തി രണ്ട് അധ്യാപകർ ഈ ക്യാമ്പുകളിൽ മൂല്യനിർണ്ണയത്തിനായി എത്തും.

ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകൾ 2023 മാർച്ച് 10 ന് ആരംഭിച്ച് മാർച്ച് 30 ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി മാതൃകാ പരിക്ഷകൾ 2023 ഫെബ്രുവരി 27 ന് ആരംഭിച്ച് മാർച്ച് 3 ന് അവസാനിക്കും. രണ്ടാം വർഷ ഹയർ സെക്കണ്ടറി പ്രായോഗിക പരീക്ഷകൾ 2023 ഫെബ്രുവരി 1 നും വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രായോഗിക പരീക്ഷകൾ 2023 ജനുവരി 25 നും ആരംഭിക്കുന്നതാണ്. രാവിലെ 9.30നാണ് എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ നടത്തുക.

Ammu
Next Story
Share it