Begin typing your search...

അടിമുടി പരിഷ്കാരത്തിന് ഒരുങ്ങി സെക്രട്ടേറിയറ്റ്; സ്ഥാനക്കയറ്റം പരീക്ഷയുടെ അടിസ്ഥാനത്തിൽ

അടിമുടി പരിഷ്കാരത്തിന് ഒരുങ്ങി സെക്രട്ടേറിയറ്റ്; സ്ഥാനക്കയറ്റം പരീക്ഷയുടെ അടിസ്ഥാനത്തിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സെക്രട്ടേറിയേറ്റ് സംവിധാനം അടിമുടി പരിഷ്കരിക്കാന്‍ നിര്‍ദേശവുമായി അഡീഷണല്‍ ചീഫ് സെക്രട്ടറിതല കമ്മിറ്റി. ഇ–ഭരണം കാര്യക്ഷമമാക്കാന്‍ ഐ.ടി പ്രൊഫഷനലുകളെ നിയമിക്കണമെന്നത് മുതല്‍ ഏക ഫയല്‍ സംവിധാനം നടപ്പാക്കണം എന്നതുവരെയുള്ള നിരവധി ശുപാര്‍ശകള്‍.നിര്‍ദേശങ്ങള്‍ അട്ടിമറിക്കാന്‍ സാധ്യതയുള്ളതിനാല്‍ ചീഫ് സെക്രട്ടറിയുടെ നേരിട്ടുള്ള മേല്‍നോട്ടം ഏര്‍പ്പെടുത്തണമെന്നും വി.എസ്.സെന്തില്‍ കമ്മിറ്റി മുഖ്യമന്ത്രിക്കു സമര്‍പ്പിച്ച ശുപാര്‍ശയില്‍ പറയുന്നു.

ഒച്ചിഴയും വേഗത്തില്‍ ഫയല്‍ നീക്കം നടക്കുന്ന സെക്രട്ടേറിയേറ്റിനെ പരിഷ്കരിക്കണമെങ്കില്‍ അടിമുടി പൊളിച്ചെഴുത്ത് വേണമെന്നാണ്ശുപാര്‍ശ.ഇ–ഫയലിലേക്ക് മാറിയ സെക്രട്ടേറിയേറ്റില്‍ ഭരണം കാര്യക്ഷമമാക്കാന്‍നിലവിലെ ഉദ്യോഗസ്ഥരെ മാറ്റി ഐ.ടി പ്രൊഫഷനലുകളെ കരാറടിസ്ഥാനത്തില്‍ നിയമിക്കണം. സ്ഥാനക്കയറ്റം മല്‍സര പരീക്ഷയുടെ അടിസ്ഥാനത്തില്‍ മാത്രമാക്കണം. സ്പെഷ്യല്‍ സെക്രട്ടറി സ്ഥാനക്കയറ്റത്തിലൂടെ നല്‍കുന്നതിന് പകരം പദവിയിലേക്ക് പ്രേത്യേക പരീക്ഷ നടത്തി നിയമിക്കണം. ആശ്രിത നിയമനം, സ്പോര്‍ട്സ് ക്വാട്ട നിയമനം എന്നിവയിലൂടെ എത്തുന്നവര്‍ക്ക് പ്രൊബേഷന്‍ കാലയളവിന് ശേഷം മല്‍സര പരീക്ഷയുടെ അടിസ്ഥാനത്തില്‍ മാത്രം നിയമനം നല്‍കണം.

പല തട്ടിലൂടെ കടന്നു പോകുന്ന ഫയലിന് പകരം ഏക ഫയല്‍ സംവിധാനം നടക്കിയാല്‍ ഇപ്പോഴത്തെ ഫയല്‍ നീക്കത്തിലെ വേഗതക്കുറവിനു പരിഹാരമുണ്ടാക്കാം. പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നതിനെ ജീവനക്കാരുടെ സംഘടനകള്‍ അട്ടിമറിക്കാന്‍ സാധ്യതയുള്ളതിനാല്‍ ചീഫ് സെക്രട്ടറി തല കമ്മിറ്റി രുപീകരിക്കണമെന്നും മുഖ്യമന്ത്രിക്ക് കൈമാറിയ റിപ്പോര്‍ടില്‍ പറയുന്നു.

WEB DESK
Next Story
Share it