Begin typing your search...

ധനപ്രതിസന്ധിയുടെ ഒരുപാട് കാര്യങ്ങളിൽ ഒന്നു മാത്രമാണ് കേന്ദ്ര സർക്കാർ അവഗണന, 57800 കോടി കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ടെന്ന് പറയുന്നത് നുണയെന്ന് വി.ഡി സതീശന്‍

ധനപ്രതിസന്ധിയുടെ ഒരുപാട് കാര്യങ്ങളിൽ ഒന്നു മാത്രമാണ് കേന്ദ്ര സർക്കാർ അവഗണന, 57800 കോടി കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ടെന്ന് പറയുന്നത് നുണയെന്ന് വി.ഡി സതീശന്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പിണറായി സർക്കാറിൻറെ കെടുകാര്യസ്ഥതയും ധൂർത്തും അഴിമതിയും മറച്ചുവെക്കാനാണ് കേന്ദ്ര സർക്കാർ അവഗണിക്കുന്നുവെന്ന പ്രചാരണം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സുപ്രീംകോടതിയിലും ഡൽഹിയിലും കേരള നിയമസഭയിലും പരസ്പര വിരുദ്ധ കാര്യങ്ങളാണ് സർക്കാർ പറയുന്നതെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.

ധനപ്രതിസന്ധിയുടെ ഒരുപാട് കാര്യങ്ങളിൽ ഒന്നു മാത്രമാണ് കേന്ദ്ര സർക്കാർ അവഗണന. നികുതി പിരിവിലെ പരാജയവുംകെടുകാര്യസ്ഥതയും ധൂർത്തും അഴിമതിയും രൂക്ഷമായ ധനപ്രതിസന്ധിക്ക് കാരണം. 57,800 കോടി രൂപ കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ടെന്ന് പറയുന്നത് പച്ചക്കള്ളമാണ്. ഊതിപ്പെരുപ്പിച്ച ഈ കണക്ക് നിയമസഭയിൽ പ്രതിപക്ഷം പൊളിച്ചിരുന്നുവെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി..

വി മുരളീധരൻ രാത്രിയിൽ പിണറായിക്കൊപ്പം ചർച്ച നടത്തുന്നു.പിണറായിയും കേന്ദ്രവും തമ്മിലുള്ള ഒത്തുതീർപ്പ് ഇടനിലക്കാരൻ മുരളീധരനാണ്. സുരേന്ദ്രൻറെ കള്ളപ്പണ കേസ് ഒത്തുതീർക്കുന്നതും മുരളീധരനാണ്. മാസപ്പടി കേസിലെ എസ്എഫ്ഐഒ അന്വേഷണം നിരീക്ഷിക്കുന്നുണ്ട്.

മുഖ്യമന്ത്രിക്കെതിരെയും അന്വേഷണം വേണം.എന്തിനാണ് 8 മാസം അന്വേഷിക്കുന്നത്.ലൈഫ് മിഷൻ കേസിൽ അന്വേഷണം മുഖ്യമന്ത്രിയുടെ അടുത്ത് എത്തിയില്ല.എല്ലാം അഡ്ജസ്റ്റ്മെന്‍റ് ഒത്തുതീർപ്പാണെന്നും അദ്ദേഹം പറഞ്ഞു

WEB DESK
Next Story
Share it