Begin typing your search...

കേരളത്തിൽ വീര്യം കുറഞ്ഞ മദ്യം ഉടൻ വിൽപന തുടങ്ങിയേക്കും; നികുതി നിരക്ക് ശുപാർശ സർക്കാരിന് സമർപ്പിച്ചു

കേരളത്തിൽ വീര്യം കുറഞ്ഞ മദ്യം ഉടൻ വിൽപന തുടങ്ങിയേക്കും; നികുതി നിരക്ക് ശുപാർശ സർക്കാരിന് സമർപ്പിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യ വിൽപന ഉടൻ ആരംഭിച്ചേക്കും. വീര്യം കുറഞ്ഞ മദ്യത്തിന് ഈടാക്കേണ്ട കേരള വില്‍പന നികുതി നിയമ പ്രകാരമുള്ള നികുതി നിരക്കിന്റെ ശുപാർശ സമർപ്പിച്ചു. ജി.എസ്.ടി കമ്മീഷണറുടെ ശുപാർശ അടങ്ങുന്ന ഫയൽ സെക്രട്ടറിയേറ്റിലെ നികുതി വകുപ്പിൽ എത്തി. ഇതിന്റെ ഇ ഫയൽ വിശദാംശങൾ പുറത്ത് വന്നിട്ടുണ്ട്.

നിലവിൽ 400 രൂപയ്ക്ക് മുകളിലുള്ള ഫുൾ ബോട്ടിൽ മദ്യത്തിന് 251 ശതമാനമാണ് നികുതി. എന്നാൽ വീര്യം കുറഞ്ഞ മദ്യത്തിലേക്ക് എത്തുമ്പോൾ ഇത്രയും ഉയർന്ന നികുതി പാടില്ലെന്നാണ് ഡിസ് ലറികളുടെ നിലപാട് . തുടർന്നാണ് സർക്കാർ ഇക്കാര്യം പരിശോധിക്കാൻ തീരുമാനിച്ചത്. പിന്നാലെ നികുതി കമ്മീഷണറോട് റിപോർട്ടും തേടി. എന്നാൽ നികുതി ഇളവ് ശിപാർശക്ക് നികുതി വകുപ്പ് കമ്മീഷണർക്ക് താൽപര്യം ഉണ്ടായിരുന്നില്ലെന്നാണ് സൂചന.

നികുതി വകുപ്പ് കമ്മീഷണർ അവധിയിൽ പോയതിനാൽ അധിക ചുമതല മറ്റൊരു ഉദ്യോഗസ്ഥന് നൽകി. ഈ സമയത്താണ് വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതിനുള്ള നികുതി നിരക്ക് ശിപാർശ തയ്യാറാക്കിയെന്നാണ് വിവരം . ഫയൽ സെക്രട്ടറിയേറ്റിലെ നികുതി വകുപ്പിൽ എത്തിയതോടെ താമസിയാതെ മന്ത്രി സഭാ യോഗത്തിന്റെ പരിഗണനയ്ക്ക് വരും. മന്ത്രിസഭ നികുതി നിരക്കിന് അംഗീകാരം നൽകിയാൽ ഡിസ് ലറികൾക്ക് വീര്യം കുറഞ്ഞ മദ്യം വിപണയിൽ എത്തിക്കാനാവും.

WEB DESK
Next Story
Share it