Begin typing your search...

കേരളത്തിൽ 3 ദിവസം കൂടി മഴ തുടരും; ജനം ദുരിതത്തിൽ

കേരളത്തിൽ 3 ദിവസം കൂടി മഴ തുടരും; ജനം ദുരിതത്തിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കേരളത്തിൽ 3 ദിവസം കൂടി പെരുമഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ സംസ്ഥാനത്ത് ഉടനീളം കനത്ത നാശനഷ്ടമാണ് ഉണ്ടായത്. അട്ടപ്പാടി വനമേഖലയിൽ വൈദ്യുതി ലൈനിന് മുകളിലേക്ക് മരം കടപുഴകി വീണതിനെ തുടർന്ന് തകരാറിലായ വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ മഴ ശക്തിയായി പെയ്യുന്നുണ്ട്. വടക്കൻ കേരളത്തിൽ മലയോര മേഖലയിലാണ് മഴ കൂടുതൽ ശക്തി പ്രാപിച്ചിരിക്കുന്നത്.

കടലാക്രമണം രൂക്ഷമായ എറണാകുളം ജില്ലയിലെ കണ്ണമാലിയിൽ കടൽ ഭിത്തി നിർമാണം ആവശ്യപ്പെട്ട് നാട്ടുകാർ റോഡിൽ കുത്തിയിരുന്നുള്ള പ്രതിഷേധം തുടരുകയാണ്. കടൽ ഭിത്തി നിർമിക്കാമെന്ന് ഉറപ്പ് നൽകാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. കൊല്ലം ബീച്ചിന്റെ കൂടുതൽ ഭാഗങ്ങളും കടലെടുത്തു. സംരക്ഷണ ഭിത്തികളും തകർന്നിട്ടുണ്ട്.


തിരുവല്ല തിരുമൂലപുരത്ത് വെളളം കയറിയതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ആലപ്പുഴ-തിരുവല്ല റൂട്ടിൽ കെഎസ്ആർടിസി ബസ് സർവീസ് ചക്കുളത്തുകാവ് വരെ മാത്രമാക്കി ചുരുക്കി. കുട്ടനാട് മേഖലയിലും സമാനമാണ് സ്ഥിതി. പത്തനംതിട്ട ജില്ലയിലെ സാഹചര്യവും മോശമായി തന്നെ തുടരുന്നു. നദികൾ പലതും കരകവിഞ്ഞ് ഒഴുകുകയാണ്. നദിക്കരയിൽ താമസിക്കുന്ന ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. കൊല്ലം ജില്ലയിൽ വീടിന് മുകളിലേക്ക് മരം കടപുഴകി വീണു.


തിരുവനന്തപുരം പാറശാലയിൽ വീടിന് മുകളിലേക്ക് വീണ മരച്ചില്ല മുറിച്ച് മാറ്റുന്നതിനിടെ ടെറസിൽ നിന്ന് കാൽ വഴുതി വീണ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. കാസർഗോഡ് വെള്ളരിക്കുണ്ടിൽ റോഡിലേക്ക് മണ്ണിടിഞ്ഞ് വീണു. പാണത്തൂരിലും മണ്ണിടിച്ചിലുണ്ട്. തൃശൂർ രാമപുരത്ത് മരം കടപുഴകി വീണ് 4 വൈദ്യുതി പോസ്റ്റുകൾ തകർന്നു. കുതിരാനിൽ കഴിഞ്ഞ ദിവസം റോഡ് തകർന്നതിനെ തുടർന്ന് ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം ഇപ്പോഴും തുടരുകയാണ്. ആലപ്പുഴ വീയപുരത്ത് അഗ്നിരക്ഷാ സേനയുടെ വാഹനം അപകടത്തിൽ പെട്ടു.

വരും മണിക്കൂറുകളിൽ തിരുവനന്തപുരം , കൊല്ലം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വീശി അടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. അതേസമയം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ വീശി അടിച്ചേക്കാവുന്ന കാറ്റിനും സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

WEB DESK
Next Story
Share it