Begin typing your search...

കേരളത്തിൽ മഴ ശക്തമാകും; ഒൻപത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കേരളത്തിൽ മഴ ശക്തമാകും; ഒൻപത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കേരളത്തിൽ ഇന്ന് മുതല്‍ മഴ ശക്തമാകും. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, മലപ്പുറം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ 9 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത നിലനില്‍ക്കുന്നുണ്ട്. വടക്കന്‍ കര്‍ണാടകയ്ക്കും, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്‌നാട് തീരത്തിനും തെക്കന്‍ ഛത്തീസ്ഗഢിനും പശ്ചിമ ബംഗാളിനും മുകളിലായാണ് ചക്രവാതചുഴി സ്ഥിതി ചെയ്യുന്നത്.

കേരള തീരത്ത് ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മഴ ശക്തി പ്രാപിക്കാന്‍ സാധ്യതയുള്ള മലയോര മേഖലയില്‍ പ്രത്യേക ജാഗ്രത നിര്‍ദ്ദേശവും പുറപ്പെടുവിച്ചു.

WEB DESK
Next Story
Share it