Begin typing your search...

രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനമേൽക്കാൻ അനുവദിക്കരുതെന്ന ഹർജി തള്ളി  കോടതി

രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനമേൽക്കാൻ അനുവദിക്കരുതെന്ന ഹർജി തള്ളി  കോടതി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനം ഏറ്റെടുക്കാൻ അനുവദിക്കരുതെന്ന ഹർജി മൂവാറ്റുപുഴ മുൻസിഫ് കോടതി തള്ളി. ഹർജി നൽകും മുമ്പേ സ്ഥാനം ഏറ്റെടുത്തു എന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെയും ഷാഫി പറമ്പിലിന്റെയും വാദം അംഗീകരിച്ചാണ് കോടതി ഹർജി തള്ളിയത്. മൂവാറ്റുപുഴ സ്വദേശി സനൽ പി എസ് ആയിരുന്നു പരാതിക്കാരൻ.

യൂത്ത് കോൺ​ഗ്രസ് തെരഞ്ഞെടുപ്പിന് വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോ​ഗിച്ചുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പരാതിക്കാരന്റെ ഹർജി. എന്നാൽ ഹർജി കോടതി തള്ളുകയായിരുന്നു.

വ്യാജ തിരിച്ചറിയൽ രേഖ കേസുമായി ബന്ധപ്പെട്ട് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മൊഴി പുറത്തുവന്നിരുന്നു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിന് പിന്നാലെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പൊലീസിന് നല്‍കിയ മൊഴിയിലെ വിവരങ്ങള്‍ പുറത്തുവന്നത്. പൊലീസ് ചോദ്യം ചെയ്യലില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപണം നിഷേധിച്ചു.

കേസിൽ അറസ്റ്റിലായ പ്രതികളുമായി ബന്ധമുണ്ടെങ്കിലും അവർ വ്യാജ രേഖയുണ്ടായതായി അറിയില്ലെന്നും, അത്തരത്തില്‍ വോട്ടുകള്‍ ലഭിച്ചിട്ടില്ലെന്നുമായിരുന്നു രാഹുലിന്‍റെ മൊഴി. നാലു മണിക്കൂർ നീണ്ട മൊഴിയെടുപ്പിലാണ് വ്യാജ തിരിച്ചറിയർ കാർഡിനെ കുറിച്ച് ഒന്നുമറിയില്ലെന്ന് രാഹുല്‍ വിശദീകരിച്ചത്. അതേസമയം, സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാപകമായി വ്യാജ കാർഡുകള്‍ ഉപയോഗിച്ചുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പൊലീസ് റിപ്പോർട്ട് നൽകി. കന്റോൺമെന്റ് അസി.കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.

തെരെഞ്ഞെടുപ്പിൽ വ്യാജ കാർഡുകള്‍ ഉപയോഗിച്ചതിനെ കുറിച്ചുള്ള നിരവധി പരാതികള്‍ പൊലീസിന് ലഭിച്ചിരുന്നു. ഈ പരാതിയിൽ പറഞ്ഞ കാര്യങ്ങള്‍ ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് പ്രക്രിയെ കുറിച്ച് തയ്യാറാക്കിയ ചോദ്യങ്ങളുടെ അടിസ്ഥാത്തിലായിരുന്നു മൊഴിയെടുത്തത്. എല്ലാ ആരോപണങ്ങളും രാഹുൽ തള്ളി. കേസില്‍ സംശയിക്കുന്ന യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ ഒളിവാണോയെന്ന കാര്യം അറിയില്ലെന്നായിരുന്നു രാഹുലിന്‍റെ പ്രതികരണം.

വ്യാജ രേഖ കേസിൽ പൊലിസ് ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതെയുള്ളൂ. അന്വേഷണം കൂറേ കൂടി മുന്നോട്ടുപോയ ശേഷം രാഹുലിനെ ചോദ്യം ചെയ്താൽ മതിയെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആദ്യ തീരുമാനം. അറസ്റ്റ് ചെയ്ത നാലുപേർക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് രാഹുലിനെ ചോദ്യം ചെയ്തത്.

WEB DESK
Next Story
Share it