Begin typing your search...

ആര്‍എംപി നേതാവിന്റെ പ്രസ്താവന; ആണ്‍കോയ്മാ മുന്നണിയായി യുഡിഎഫ് അധപ്പതിച്ചു കഴിഞ്ഞുവെന്ന് മന്ത്രി ആര്‍ ബിന്ദു

ആര്‍എംപി നേതാവിന്റെ പ്രസ്താവന; ആണ്‍കോയ്മാ മുന്നണിയായി യുഡിഎഫ് അധപ്പതിച്ചു കഴിഞ്ഞുവെന്ന് മന്ത്രി ആര്‍ ബിന്ദു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പൊതുരംഗത്തെ സ്ത്രീകളെ അവമതിപ്പോടെ കാണുന്ന ആൺകോയ്മാ മുന്നണിയായി യുഡിഎഫ് അധപ്പതിച്ചു കഴിഞ്ഞുവെന്ന് തെളിയിക്കുന്നതാണ് ആർഎംപി നേതാവ് ഹരിഹരന്റെ പ്രസ്താവനയെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. സ്ത്രീ സമൂഹത്തിന് ക്ഷമിക്കാൻ പറ്റാത്തതാണ് മഞ്ജു വാര്യരെയും ശൈലജ ടീച്ചറെയും അധിക്ഷേപിക്കുന്ന പ്രസ്താവനയെന്നും മന്ത്രി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പു ഘട്ടത്തിൽ ഉടനീളം കെ കെ ഷൈലജ ടീച്ചർക്കെതിരെ ലിംഗനീതിക്ക് തെല്ലുവില കൊടുക്കാതെ യുഡിഎഫ് നടത്തിയ സൈബർ ആക്രമണങ്ങളുടെ ബുദ്ധികേന്ദ്രം ആരാണെന്ന് ഇതു വഴി വ്യക്തമായിരിക്കുകയാണെന്നും മന്ത്രി തുറന്നടിച്ചു.

രാഷ്ട്രീയത്തിലായാലും മറ്റു പൊതു പ്രവർത്തനത്തിലായാലും കലാ രംഗത്തായാലും സ്ത്രീകളെ അശ്ലീല ധ്വനിയോടെ മാത്രം കാണുന്ന മാനസികനിലയാണിത്. അത്തരം മാനസികാവസ്ഥകളിൽ മാറ്റം വരുത്തിയേ തീരൂ. ലിംഗനീതിയുടെ രാഷ്ട്രീയത്തിന് വില കൽപ്പിക്കുന്നുണ്ടെങ്കിൽ ഈ അവസരത്തിൽ തിരുത്തൽ ശക്തികളായാണ് കെ കെ രമ അടക്കമുള്ള യുഡിഎഫിലെ സ്ത്രീ നേതൃത്വം നിൽക്കേണ്ടതെന്നും ന്യായീകരിക്കുകയല്ല, മറിച്ച് തെറ്റു തിരുത്തുകയാണ് വേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

WEB DESK
Next Story
Share it