Begin typing your search...

പി.ടി.7നു വലതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു; എയർ ഗൺ പെല്ലറ്റ് കൊണ്ടു പരുക്കേറ്റതാണെന്ന് സംശയം

പി.ടി.7നു വലതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു; എയർ ഗൺ പെല്ലറ്റ് കൊണ്ടു പരുക്കേറ്റതാണെന്ന് സംശയം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വനംവകുപ്പു പിടികൂടി ധോണി ക്യാംപിലെ കൂട്ടിലടച്ച പി.ടി.7 (ധോണി) കാട്ടാനയ്ക്കു വലതുകണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടു. കാഴ്ച വീണ്ടെടുക്കാൻ വിദഗ്ധ ചികിത്സ ഉൾപ്പെടെയുള്ള നിർദേശങ്ങൾ ഹൈക്കോടതി നിയോഗിച്ച വിദഗ്ധസംഘം ശുപാർശ ചെയ്യുമെന്നാണു പ്രതീക്ഷ. കാഴ്ച നഷ്ടപ്പെട്ടതിനു കാരണം കണ്ടെത്താൻ കൂടുതൽ പരിശോധന ആവശ്യമാണെന്നു വനംവകുപ്പ് അറിയിച്ചു. ആനയെ പിടികൂടുമ്പോൾത്തന്നെ വലതുകണ്ണിനു കാഴ്ചക്കുറവുണ്ടായിരുന്നു. എയർ ഗൺ പെല്ലറ്റ് കൊണ്ടു പരുക്കേറ്റതാണെന്നാണു സംശയം.

കൂട്ടിലടച്ചതിന്റെ പിറ്റേന്നു മുതൽ തുള്ളിമരുന്നു നൽകിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിൽ പാപ്പാന്മാർ ആനയുടെ ഇടതുവശത്തു നിന്നാണു ഭക്ഷണവും വെള്ളവും നൽകുന്നത്. 20 വയസ്സു മാത്രമുള്ള ആനയുടെ കാഴ്ച നഷ്ടപ്പെട്ടതു ഗൗരവത്തോടെയാണു വകുപ്പു കാണുന്നത്. ജനുവരി 22നു മയക്കുവെടിവച്ചു പിടികൂടിയ ആനയെ പരിശീലിപ്പിച്ചു കുങ്കിയാനയാക്കാനായിരുന്നു തീരുമാനം.

WEB DESK
Next Story
Share it