ഗവര്‍ണര്‍ക്കെതിരെയുള്ള പ്രതിഷേധത്തിൽ സിറ്റി പൊലീസ് കമ്മീഷണര്‍ ഇന്ന് റിപ്പോര്‍ട്ട് കൈമാറും
ഗവര്‍ണരെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവത്തില്‍ ഡിജിപിക്ക് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ഇന്ന് റിപ്പോര്‍ട്ട് കൈമാറും.
പൊലീസിന്റെ വീഴ്ചകള്‍ പരാമര്‍ശിക്കാതെ റിപ്പോര്‍ട്ട് നല്‍കാനാണ് സാധ്യത. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ചീഫ് സെക്രട്ടറി ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കുക. സുരക്ഷാ വീഴ്ചയുണ്ടായെന്നും എന്ത് നടപടിയെടുത്തുവെന്ന് വ്യക്തമാക്കണമെന്നുമായിരുന്നു ഗവര്‍ണര്‍ ആവശ്യപ്പെട്ടത്.
വിശദമായ ചര്‍ച്ചക്ക് ശേഷം രാജ്ഭവന് റിപ്പോര്‍ട്ട് കൈമാറാനാണ് സര്‍ക്കാര്‍ നീക്കം. അതേ സമയം എസ്‌എഫ്‌ഐ പ്രതികള്‍ക്കെതിരെ ഐപിസി 124 ചുമത്തിയതില്‍ സര്‍ക്കാറിന് അതൃപ്തിയുണ്ട്. പ്രതികളുടെ ജാമ്യേപക്ഷ പരിഗണിക്കുന്നതിനിടെ 124 നിലനില്‍ക്കുമോ എന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ സംശയം പ്രകടിപ്പിച്ചതും സര്‍ക്കാരിന്റെ സമ്മര്‍ദ്ദം മൂലമാണ്. റിപ്പോര്‍ട്ട് തൃപ്തികരമല്ലെങ്കില്‍ ഗവര്‍ണ്ണര്‍ കൂടുതല്‍ കടുപ്പിച്ചേക്കും. 7 പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഇന്ന് ജെഎഫ് എംസി കോടതി മൂന്ന് ഉത്തരവ് പറയും.