Begin typing your search...

വൈദികർക്കെതിരെ ഇറക്കിയ പ്രമേയം പിൻവലിച്ച് മാപ്പ് പറയണം; കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷനെതിരെ ലത്തീൻ കത്തോലിക്കാ അസോസിയേഷൻ

വൈദികർക്കെതിരെ ഇറക്കിയ പ്രമേയം പിൻവലിച്ച് മാപ്പ് പറയണം; കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷനെതിരെ ലത്തീൻ കത്തോലിക്കാ അസോസിയേഷൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വിഴിഞ്ഞം സംഘർഷത്തിൽ രൂക്ഷ വിമർശനവുമായി കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ പ്രമേയം അവതരിപ്പിച്ചിരുന്നു. പ്രതികളെ ഇതുവരെയും അറസ്റ്റ് ചെയ്യാത്തതിൽ അസോസിയേഷൻ അതൃപ്തി രേഖപ്പെടുത്തി. പോലീസ് ഉദ്യോഗസ്ഥർക്ക് നേരേ ഏകപക്ഷീയമായ ആക്രമണമാണ് നടന്നതെന്ന് അങ്കമാലിയിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ അസോസിയേഷൻ വിമർശിച്ചു.

എന്നാൽ തിരുവനന്തപുരം അതിരൂപതയുടെ കീഴിലുള്ള ലത്തീൻ കത്തോലിക്കാ അസോസിയേഷൻ വൈദികർക്കെതിരെ ഇറക്കിയ പ്രമേയം പിൻവലിച്ചു മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. ഇത്തരം ഒരു പ്രമേയം ഇറക്കുന്നത് പൊലീസ് അസോസിയേഷൻറെ നടപടികളിൽ ഇത് ആദ്യമായാണ്.

വിശ്വാസം ചൂഷണം ചെയ്ത് വൈദികർ കലാപാഹ്വാനം നടത്തിയെന്നും ആക്രമണത്തിന് വൈദികർ നേതൃത്വം നൽകിയെന്നുമാണ് അസോസിയേഷൻ ആരോപിച്ചത്. സമാധാനത്തിന്റെ സന്ദേശവാഹകരെന്ന് അവകാശപ്പെടുന്നവർ ഗൂഢാലോചന നടത്തി നടപ്പാക്കിയ ആക്രമണമായിരുന്നു വിഴിഞ്ഞത്ത് കണ്ടത്. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരുമായി പോയ ആംബുലൻസ് പോലും അക്രമികൾ തടഞ്ഞു. ശത്രുരാജ്യങ്ങൾ തമ്മിലുള്ള യുദ്ധമുഖത്ത് പോലും പരിക്ക് പറ്റിയവരെ ആശുപത്രിയിലേക്ക് മാറ്റുന്നത് തടയില്ല. ഇതുവരെയും പ്രതികളെ അറസ്റ്റ് ചെയ്യാത്തത് ദൗർഭാഗ്യകരമാണ്. അറസ്റ്റിനെടുക്കുന്ന കാലതാമസം ഇത്തരം പ്രവൃത്തികൾ ആവർത്തിക്കാൻ കാരണമാവുമെന്നും അസോസിയേഷൻ മുന്നറിയിപ്പ് നൽകി.

എന്നാൽ ഇതിനെതിരെ ലത്തീൻ കത്തോലിക്കാ അസോസിയേഷൻ പുറത്തിറക്കിയ കത്തിൽ രൂക്ഷ വിമർശനമാണ് പോലീസിനെതിരെ നടത്തുന്നത്.

കത്ത് പൂർണരൂപം

എറണാകുളത്ത് മെയ് 27ന് പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ വൈദികരെ വിമർശിച്ചത് അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ്. വിഴിഞ്ഞം സമരത്തിൽ വളരെ ന്യായമായ ആവശ്യങ്ങൾക്ക് സമാധാനപരമായി നിലനിൽപ്പിനു വേണ്ടി നടത്തിയ സമരത്തെ വളരെ ആസൂത്രിതമായി തകർക്കാൻ വേണ്ടി നടത്തിയ നിഗൂഢമായ ശ്രമങ്ങൾ ആയിരുന്നു പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. വിഴിഞ്ഞ സമരസമയത്ത് പദ്ധതി പ്രദേശത്ത് വൈദികരെ കയ്യേറ്റം ചെയ്തത് ഡെപ്യൂട്ടി കമ്മീഷണറും ഡ്രൈവറും ആയിരുന്നു. വേറൊരു അവസരത്തിൽ വൈദികനെ മറ്റുള്ള പോലീസുകാരുടെ സാന്നിധ്യത്തിൽ ചീത്ത വിളിക്കുകയും പിടിച്ചു തള്ളുകയും ചെയ്തത് ഒരു അസിസ്റ്റൻറ് കമ്മീഷണർ ആയിരുന്നു. സർക്കാർ ലോറി തടഞ്ഞ ദിവസം സമരത്തിനെതിരെ സമരം ചെയ്യുന്ന മുല്ലൂർ പ്രദേശവാസികൾക്ക് ഒത്താശ ചെയ്തുകൊടുത്ത് വർഗീയലള ഉണ്ടാക്കാൻ ശ്രമം നടത്തിയത് അന്ന് അവിടെ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരായിരുന്നു അത് തടഞ്ഞത് വൈദികരും അല്മായ നേതാക്കളും ആയിരുന്നു വിഴിഞ്ഞ സ്റ്റേഷൻ ആക്രമണം പോലീസിന്റെ ആസൂത്രിത നീക്കം ആയിരുന്നു.

ഈ സംഭവം നടന്ന അന്ന് തന്നെ ഈ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടു എന്നാൽ സർക്കാർ ഒഴിഞ്ഞുമാറുകയായിരുന്നു ആദ്യദിനത്തിൽ ഇതിലും വലിയ സമരം ഞങ്ങൾ അടിച്ചു ഓടിച്ചിട്ടുണ്ട് എന്ന അസിസ്റ്റൻറ് കമ്മീഷണറുടെ വാക്കുകൾ സമാധാനപൂർണമായി സമരം ചെയ്തവരെ കൂട്ടുപിടിച്ച് ഒളിഞ്ഞും തെളിഞ്ഞും വിരട്ടി ഓടിക്കുക എന്ന പോലീസിന്റെ ലക്ഷ്യമായിരുന്നു എന്ന് ഞങ്ങൾ മനസ്സിലാക്കി ഇതിൽ കൂടുതൽ പറയാനും തെളിവ് നിരത്താനും സാധിക്കും വൈദികർക്കെതിരെ ഇറക്കിയ പ്രമേയം പിൻവലിച്ച് മാപ്പ് പറയണമെന്ന് താല്പര്യപ്പെടുന്നു.





WEB DESK
Next Story
Share it