Begin typing your search...

‘മുറിയിൽ സ്ത്രീയാണെങ്കിലും പുറത്തിറങ്ങാൻ പറയാം’; ഹോട്ടൽ മുറിയിൽ നടത്തിയ പരിശോധനയിൽ ഒന്നും കിട്ടിയില്ലെന്ന് പൊലീസ്

‘മുറിയിൽ സ്ത്രീയാണെങ്കിലും പുറത്തിറങ്ങാൻ പറയാം’; ഹോട്ടൽ മുറിയിൽ നടത്തിയ പരിശോധനയിൽ ഒന്നും കിട്ടിയില്ലെന്ന് പൊലീസ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കോൺഗ്രസിന്റെ വനിതാ നേതാക്കൾ താമസിച്ച ഹോട്ടൽ മുറിയിൽ നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ലെന്ന് എഎസ്‌പി അശ്വതി ജി.ജി പറഞ്ഞു. കള്ളപ്പണം ഒളിപ്പിച്ചിട്ടുണ്ടെന്ന ആരോപണത്തെ തുടർന്നാണ് ഇന്നലെ അർധരാത്രി ഷാനിമോൾ ഉസ്മാനും ബിന്ദുക‍ൃഷ്ണയും താമസിച്ച മുറികളിൽ ഉൾപ്പെടെ പൊലീസ് പരിശോധന നടത്തിയത്. പരിശോധനയ്ക്ക് നിയമപ്രകാരം പൊലീസിന് അവകാശമുണ്ടെന്ന് എഎസ്പി പറഞ്ഞു.

മുറിയിൽ സ്ത്രീയാണ് ഉള്ളതെങ്കിലും അത്യാവശ്യഘട്ടങ്ങളിൽ അവരോട് പുറത്തിറങ്ങാൻ പറയാം. പരിശോധനാ സംഘത്തിൽ എപ്പോഴും വനിതാ പൊലീസ് ഉണ്ടാകണമെന്നില്ല. പരിശോധനയ്ക്ക് തയാറല്ലെന്നാണ് വനിതാ നേതാക്കൾ പറഞ്ഞത്. വനിതാ ഉദ്യോഗസ്ഥ വന്നശേഷമാണ് മുറിയിൽ പരിശോധന നടത്തിയത്. പരിശോധനയ്ക്ക് തടസ്സമൊന്നും ഉണ്ടായില്ല. പരിശോധനയുടെ പട്ടിക കൈമാറി. ഹോട്ടലിലെ 12 മുറികൾ പരിശോധിച്ചു. എല്ലാ പാർട്ടികളുടെയും നേതാക്കൾ താമസിച്ച മുറികൾ പരിശോധിച്ചിട്ടുണ്ട്. എന്തെങ്കിലും പരാതി ലഭിച്ചാൽ ഹോട്ടലിലെ സിസിടിവികൾ പരിശോധിക്കുമെന്നും എഎസ്‌പി പറഞ്ഞു.

WEB DESK
Next Story
Share it