Begin typing your search...

കേരളത്തിന്റെ രണ്ടാം വന്ദേഭാരത് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു; ചൊവ്വാഴ്ച മുതൽ സർവീസ്

കേരളത്തിന്റെ രണ്ടാം വന്ദേഭാരത് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു; ചൊവ്വാഴ്ച മുതൽ സർവീസ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തിരുവനന്തപുരം - കാസർകോട് റൂട്ടിലെ വന്ദേഭാരത് ഉൾപ്പെടെ രാജ്യത്ത് ഒമ്പതു വന്ദേഭാരത് തീവണ്ടികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. ഓൺലൈനിൽ കൂടി ആയിരുന്നു ഫ്‌ളാഗ് ഓഫ് ചടങ്ങ്. കാസർകോട് റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കേന്ദ്രസഹമന്ത്രി വി. മുരളീധരൻ, റെയിൽവേയുടെ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാൻ, രാജ്മോഹൻ ഉണ്ണിത്താൻ എം.പി., എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. തുടങ്ങിയവർ പങ്കെടുത്തു.

തിരുവനന്തപുരം - കാസർകോട് റൂട്ടിന് പുറമെ, ഉദയ്പുർ-ജയ്പുർ, തിരുനെൽവേലി-മധുര-ചെന്നൈ, ഹൈദരാബാദ്-ബെംഗളൂരു, വിജയവാഡ-ചെന്നൈ, പട്ന-ഹൗറ, റൂർക്കേല-ഭുവനേശ്വർ-പുരി, റാഞ്ചി-ഹൗറ, ജാംനഗർ-അഹമ്മദാബാദ് എന്നീ റൂട്ടുകളിലാണ് മറ്റുള്ളവ. കേരളം, രാജസ്ഥാൻ, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടക, ബിഹാർ, പശ്ചിമബംഗാൾ, ഒഡിഷ, ഝാർഖണ്ഡ്, ഗുജറാത്ത് എന്നീ 11 സംസ്ഥാനങ്ങളിൽ യാത്രാസൗകര്യം വർധിക്കാൻ ഇതു സഹായിക്കും.

സ്ഥിരം സ്റ്റോപ്പുകൾക്ക് പുറമേ ഉദ്ഘാടനദിവസമായ ഇന്ന് പയ്യന്നൂർ, തലശ്ശേരി, കായംകുളം എന്നിവിടങ്ങളിലും വണ്ടി നിർത്തും.രണ്ടാം വന്ദേഭാരതിൽ ഏഴ് ചെയർ കാറും ഒരു എക്സിക്യുട്ടീവ് ചെയറുമുണ്ട്. ചെയർകാറിൽ 546 സീറ്റും എക്സിക്യുട്ടീവ് ക്ലാസിൽ 52 സീറ്റും. നിലവിൽ ജനറൽ റിസർവേഷനിൽ ഇത് യഥാക്രമം 352, 33 സീറ്റുകൾ വീതമാണ്. എമർജൻസി ക്വാട്ട, തത്കാൽ (96 സീറ്റ്, 11 സീറ്റ്) ഉൾപ്പെടെ ബാക്കി സീറ്റുകൾ മാറ്റിവെച്ചിട്ടുണ്ട്. പ്രീമിയം തത്കാൽ ഇല്ല. തിരുവനന്തപുരം-കാസർകോട് (20632), കാസർകോട്-തിരുവനന്തപുരം (20631) സർവീസുകൾ തമ്മിൽ ടിക്കറ്റ് നിരക്കിൽ ചെറിയ വ്യത്യാസമുണ്ട്. ആദ്യ വന്ദേഭാരതിലും ഈ വ്യത്യാസം കാണാം. കാസർകോട്ടുനിന്ന് ആരംഭിക്കുന്ന വണ്ടിക്ക് നിരക്ക് അൽപ്പം കൂടും. കാസർകോട്-തിരുവനന്തപുരം യാത്രക്ക് ചെയർ കാറിൽ 1555 രൂപയും എക്സിക്യുട്ടീവിന് 2835 രൂപയുമാണ്. എന്നാൽ തിരുവനന്തപുരം-കാസർകോട് യാത്രയ്ക്ക് ഇത് 1515 രൂപ, 2800 രൂപ വീതമാണ്.

ചൊവ്വാഴ്ച തിരുവനന്തപുരത്തുനിന്ന് രണ്ടാം വന്ദേഭാരതിന്റെ ആദ്യ സർവീസ് തുടങ്ങും. ബുധനാഴ്ച കാസർകോട്ടുനിന്നും. ആഴ്ചയിൽ ആറുദിവസമാണ് സർവീസ്. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ തിരുവനന്തപുരത്തുനിന്ന് ചൊവ്വ ഒഴികെയുള്ള ദിവസങ്ങളിൽ കാസർകോട്ടുനിന്ന് സർവീസ് നടത്തും.

WEB DESK
Next Story
Share it