Begin typing your search...

ദുരന്തനിവാരണ പദ്ധതി ഫലപ്രദമല്ല,  പല ജില്ലകളിലും പലതരം പ്രശ്‌നങ്ങൾ; പ്രതിപക്ഷം

ദുരന്തനിവാരണ പദ്ധതി ഫലപ്രദമല്ല,  പല ജില്ലകളിലും പലതരം പ്രശ്‌നങ്ങൾ; പ്രതിപക്ഷം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കേരളത്തിലെ മഴ പ്രവചനങ്ങളിൽ ഗുരുതര വീഴ്ചയെന്ന് പ്രതിപക്ഷം നിയമസഭയിൽ. ദുരന്തനിവാരണ പദ്ധതി ഫലപ്രദമല്ലെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ നിയമസഭയിൽ ആരോപിച്ചു.

'പല ജില്ലകളിലും പല പ്രശ്‌നമാണ്. കൃത്യമായ ജില്ലാതലത്തിലുള്ള ഫലപ്രദമായ ഡിസാസ്റ്റർ മാനേജ്‌മെൻറ് പ്ലാൻ നിലവില്ല. ഇത് പ്രവർത്തനങ്ങളെ വല്ലാതെ ബാധിക്കുന്നുണ്ട്'.

അതേസമയം എന്നാൽ നാല് വിദേശകാലാവസ്ഥ പ്രവചന ഏജൻസികളുടെ മുന്നറിയിപ്പുകൾ കേരളം പണം നൽകി വാങ്ങി തുടങ്ങിയെന്ന് മന്ത്രി കെ രാജൻ സഭയിൽ പറഞ്ഞു. മുൻകാല അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ കാര്യക്ഷമമായ ദുരന്തനിവാരണ സംവിധാനം പ്രവർത്തിക്കുന്നുവെന്നും മന്ത്രി സഭയിൽ പറഞ്ഞു.

ദുരന്തനിവാരണ പദ്ധതി ഫലപ്രദമല്ല, പല ജില്ലകളിലും പലതരം പ്രശ്‌നങ്ങൾ; പ്രതിപക്ഷം നിയമസഭയിൽസംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. കാസർകോട് ഒഴികെയുള്ള പതിമൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് മലയോര മേഖലയിൽ കൂടുതൽ ജാഗ്രത വേണം. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

Ammu
Next Story
Share it