Begin typing your search...

ഉമ്മൻചാണ്ടിയെ വിദഗ്ധ ചികിത്സക്കായി നാളെ ബെംഗളൂരുവിലേക്ക് കൊണ്ടുപോകും

ഉമ്മൻചാണ്ടിയെ വിദഗ്ധ ചികിത്സക്കായി നാളെ ബെംഗളൂരുവിലേക്ക് കൊണ്ടുപോകും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിദഗ്ധ ചികിത്സക്കായി നാളെ ബെംഗളൂരുവിലേക്ക് കൊണ്ടുപോകും. നിംസ് ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹത്തിന്‍റെ ന്യൂമോണിയ ഭേദമായി. കഴിഞ്ഞ തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന ഖാർഗെയുടെ നിർദ്ദേശാനുസരണം കെ സി വേണുഗോപാൽ ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചു. നാളെ ചാർട്ടർഡ് വിമാനത്തിൽ അദ്ദേഹത്തെ ബെംഗളൂരുവിലേക്ക് കൊണ്ട് പോകും. വിമാനം എഐസിസി ഏർപ്പാടാക്കിയെന്നും അദ്ദേഹം അറിയിച്ചു.

ഉമ്മൻചാണ്ടിയുടെ ആരോഗ്യ നിലയെ പറ്റി മകനെന്ന നിലയ്ക്ക് തനിക്ക് ആശയും ഉത്തരവാദിത്തവുമുണ്ടെന്ന് മകന്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞു. ചികിത്സ സംബന്ധിച്ച് ദുഖപുർണമായ ക്യാമ്പയിൻ നടന്നു. പുതുപള്ളിയിൽ നിന്നടക്കം നൂറുകണക്കിനാളുകൾ അദ്ദേഹത്തെ വന്നു കണ്ടു. അതിൻ്റെ ഭാഗമായാണ് അദ്ദേഹം ന്യൂമോണിയ ബാധിതനായത്.

വ്യാജ വാർത്തകൾ പടച്ച് വിടുന്നത് ശരിയല്ല. എല്ലാ മെഡിക്കൽ രേഖകളും തൻ്റെ പക്കലുണ്ട് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. നേരത്തെ ചികിത്സ തേടിയത് ഉമ്മൻ ചാണ്ടിയാണ്. ന്യൂമോണിയ മാറിയെങ്കിലും അദ്ദേഹം ക്ഷീണിതനാണ്. കുടുംബം സഹകരിക്കുന്നില്ലെന്നത് തെറ്റായ വിവരം .തൻ്റെ പിതാവാണ്. പിതാവിൻ്റെ ചികിത്സാ വിവരങ്ങൾ സമയമാകുമ്പൊ പുറത്ത് വിടും. ചികിത്സ സംബന്ധിച്ച് വ്യാജ ഡോക്യുമെൻറ് നിർമ്മിച്ചിരിക്കുന്നു. രോഗവ്യാപനം ഇല്ലെന്നാണ് റിപ്പോർട്ട്, പിന്നെ എന്തിനാണ് ഈ ക്രൂരത. വ്യാജ പ്രചരണങ്ങളിൽ മുഖ്യമന്ത്രി ഇടപെടണം. പൊലീസിനോട് അന്വേഷിക്കാന്‍ ആവശ്യപ്പെടണമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

Elizabeth
Next Story
Share it