Begin typing your search...

'ഒരാളെ ജനിച്ച മതത്തില്‍ തളച്ചിടാനാവില്ല': ഹൈക്കോടതി

ഒരാളെ ജനിച്ച മതത്തില്‍ തളച്ചിടാനാവില്ല: ഹൈക്കോടതി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മതം മാറുന്ന വ്യക്തിക്ക് രേഖകള്‍ തിരുത്തി കിട്ടാൻ അവകാശമുണ്ടെന്നു ഹൈക്കോടതി. മതസ്വാതന്ത്ര്യം ഭരണഘടന അനുശാസിക്കുന്നതാണെന്നും ഏതെങ്കിലും മതത്തില്‍ ജനിച്ചുവെന്ന കാരണത്താല്‍ വ്യക്തിയെ ആ മതത്തില്‍ തന്നെ തളച്ചിടാൻ സാധിക്കില്ലെന്നും കോടതി പറഞ്ഞു.


ക്രിസ്തുമതം സ്വീകരിച്ച കൊച്ചി മഞ്ഞുമ്മല്‍ സ്വദേശികളായ സഹോദരങ്ങളുടെ വിദ്യാഭ്യാസ രേഖകള്‍ തിരുത്താൻ അനുമതി നല്‍കിക്കൊണ്ടാണ് ഹൈക്കോടതി ജസ്റ്റിസ് വി ജി അരുണിന്റെ ഉത്തരവ്.



ഹിന്ദു മാതാപിതാക്കള്‍ക്കു ജനിച്ച്‌ ക്രിസ്തു മതത്തിലേക്ക് മാറിയ ലോഹിത്, ലോജിത് എന്നിവരാണ് കോടതിയ സമീപിച്ചത്. 2017ല്‍ മതം മാറിയ ഹർജിക്കാർ ഗസറ്റില്‍ വിജ്ഞാപനം ചെയ്ത ശേഷം സ്കൂള്‍ രേഖകള്‍ തിരുത്താൻ അപേക്ഷ നല്‍കി. പേരു തിരുത്തി നല്‍കിയെങ്കിലും മതം തിരുത്തി നല്‍കാൻ പരീക്ഷാ കമ്മിഷണർ വിസമ്മതിക്കുകയായിരുന്നു.


സ്കൂള്‍ രേഖകളില്‍ മതം തിരുത്താൻ വ്യവസ്ഥയില്ലെന്നാണ് കാരണമായി പറഞ്ഞത്. ഇതിനെതിരെയാണ് സഹോദരങ്ങള്‍ കോടതിയെ സമീപിച്ചത്.


ഹിന്ദു മാതാപിതാക്കള്‍ക്കു ജനിച്ച്‌ ക്രിസ്തു മതത്തിലേക്ക് മാറിയ ലോഹിത്, ലോജിത് എന്നിവരാണ് കോടതിയ സമീപിച്ചത്. 2017ല്‍ മതം മാറിയ ഹർജിക്കാർ ഗസറ്റില്‍ വിജ്ഞാപനം ചെയ്ത ശേഷം സ്കൂള്‍ രേഖകള്‍ തിരുത്താൻ അപേക്ഷ നല്‍കി.


പേരു തിരുത്തി നല്‍കിയെങ്കിലും മതം തിരുത്തി നല്‍കാൻ പരീക്ഷാ കമ്മിഷണർ വിസമ്മതിക്കുകയായിരുന്നു. സ്കൂള്‍ രേഖകളില്‍ മതം തിരുത്താൻ വ്യവസ്ഥയില്ലെന്നാണ് കാരണമായി പറഞ്ഞത്. ഇതിനെതിരെയാണ് സഹോദരങ്ങള്‍ കോടതിയെ സമീപിച്ചത്.


സ്കൂള്‍ രേഖയില്‍ മതം തിരുത്താൻ വ്യവസ്ഥയില്ലെന്ന പേരില്‍ ഒരാളെയും ജനിച്ച മതത്തില്‍ തന്നെ തളച്ചിടാനാവില്ലെന്നു കോടതി പറഞ്ഞു. മതം മാറുന്നതു രേഖകളില്‍ തിരുത്തി നല്‍കാതിരിക്കുന്നത് അവരുടെ ഭാവിയെ ബാധിക്കും.


ഇത്തരം കടുത്ത നിലപാടുകള്‍ ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്ര്യത്തിന്റെ ലംഘനമാകും. തിരുത്തല്‍ നിഷേധിച്ച പരീക്ഷാ കമ്മിഷണറുടെ ഉത്തരവു റദ്ദാക്കിയ കോടതി, ഒരുമാസത്തിനകം തിരുത്തി നല്‍കാൻ നിർദേശിച്ചു.

WEB DESK
Next Story
Share it