Begin typing your search...
കേരളത്തിൽ പുതിയ നിപ കേസുകളില്ല; 94 സാംപിളുകൾ കൂടി നെഗറ്റീവെന്ന് വീണാ ജോർജ്
കേരളത്തിൽ പുതിയ നിപ്പ കേസുകളില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പരിശോധിച്ചതിൽ 94 സാംപിിളുകൾ കൂടി നെഗറ്റീവാണെന്നും മന്ത്രി പറഞ്ഞു. മെഡിക്കൽ കോളജിൽ 21 പേരാണ് ഐസലേഷനിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
ഐഎംസിഎച്ചിൽ രണ്ടു കുട്ടികൾ കൂടിയുണ്ട്. പോസിറ്റീവായിട്ടുള്ള ആളുകൾ ചികിത്സയിലുള്ള ആശുപത്രികളിൽ മെഡിക്കൽ ബോർഡുകൾ നിലവിൽ വന്നതായും ആരോഗ്യമന്ത്രി അറിയിച്ചു.
Next Story