Begin typing your search...

ഫോർട്ട് കൊച്ചിയിൽ പുതുവത്സരാഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണം

ഫോർട്ട് കൊച്ചിയിൽ പുതുവത്സരാഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പുതുവത്സരാഘോഷങ്ങൾക്ക് ഫോർട്ട് കൊച്ചിയിൽ കടുത്ത നിയന്ത്രണം. ഡിസംബർ 31-ന് വൈകിട്ട് 4:00 മണി മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. 4:00 മണിക്ക് ശേഷം ഫോർട്ട് കൊച്ചിയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തിവിടില്ല. ബസ് സർവീസ് മാത്രമാകും ഉണ്ടാകുക. ആഘോഷങ്ങൾ കഴിഞ്ഞാൽ രാത്രി 12:00 മണിക്ക് ശേഷവും ബസ് സർവീസ് ഉണ്ടായിരിക്കുന്നതാണ്.

വൈകിട്ട് 7:00 മണിക്ക് ശേഷം റോ റോ സർവീസും ഉണ്ടായിരിക്കില്ല. 4:00 മണി വരെ വാഹനങ്ങൾക്ക് വൈപ്പിനിൽ നിന്നും ഫോർട്ട് കൊച്ചിയിലേക്ക് റോ റോ സർവീസ് വഴി വരാൻ സാധിക്കും. തിക്കിലും തിരക്കിലും അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ പാപ്പാഞ്ഞിയെ കത്തിക്കുന്ന പരേഡ് ഗ്രൗണ്ടിലും നിയന്ത്രണങ്ങൾ ഉണ്ട്.

പരേഡ് ഗ്രൗണ്ടിലാണ് വിപുലമായ ന്യൂ ഇയർ ആഘോഷം നടക്കുന്നത്. പാപ്പാഞ്ഞിയെ കത്തിക്കുന്ന പരേഡ് ഗ്രൗണ്ടിൽ ബാരിക്കേഡ് അടക്കം വച്ച് ശക്തമായ നിയന്ത്രണം ഏർപ്പെടുന്നതാണ്. പാർക്കിംഗ് പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ പോലീസുകാരെയും വിന്യസിക്കുന്നതാണ്.

WEB DESK
Next Story
Share it