Begin typing your search...

കേരളത്തില്‍ പുതിയ വന്ദേഭാരത് നാളെയെത്തും

കേരളത്തില്‍ പുതിയ വന്ദേഭാരത് നാളെയെത്തും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നാളെ മുതല്‍ കേരളത്തിൽ വന്ദേഭാരത് ഓടി തുടങ്ങും. മംഗളൂരു- കൊച്ചുവേളി റൂട്ടിലാണ് വന്ദേഭാരത് സ്പെഷ്യല്‍ സർവീസ് ആരംഭിക്കുന്നത്. ജൂലായ് ഒന്നിന് രാവിലെ കൊച്ചുവേളിയില്‍ നിന്നാണ് സർവീസ് ആരംഭിക്കുന്നത്. അന്നേ ദിവസം രാത്രിയോടെ ട്രെയിൻ മംഗളൂരുവില്‍ എത്തിച്ചേരും. എട്ട് കോച്ചുകളാണ് പുതിയ സർവീസിനുമുള്ളത്. 11 മണിക്കൂർ 15 മിനിറ്റ് കൊണ്ട് കൊച്ചുവേളിയില്‍ നിന്നും മംഗളുരുവില്‍ എത്തിച്ചേരും.

കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്, മംഗളൂരു എന്നിങ്ങനെയാണ് സ്റ്റോപ്പുകള്‍. എസി ചെയർകാറില്‍ കൊച്ചുവേളിയില്‍ നിന്ന് മംഗളൂരുവിലേക്ക് 1470 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതേ റൂട്ടില്‍ എക്സിക്യുട്ടീവ് ചെയർകാറില്‍ 2970 രൂപയും നിരക്കാവും. ടിക്കറ്റ് ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിച്ചു. ഐആർസിടിസി വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.

വന്ദേ ഭാരത് സമയക്രമം: (എത്തിച്ചേരുന്നത് / പുറപ്പെടുന്നത്)

കൊച്ചുവേളി 10.45

കൊല്ലം 11.40 - 11.43

കോട്ടയം 12.55 12.58

എറണാകുളം ടൗണ്‍ 14.02 - 14.05

തൃശൂർ 15.20 - 15.23

ഷൊർണൂർ ജംഗ്ഷൻ 16.15 -16.20

തിരൂർ 16.50 -16.52

കോഴിക്കോട് 17.32 -17.35

കണ്ണൂർ 18.47 - 18.50

കാസർകോട് 20.32 - 20.34

മംഗളുരു സെൻട്രല്‍ 22.00.

WEB DESK
Next Story
Share it