Begin typing your search...

നവകേരള സദസ് ; നാളെയും മറ്റന്നാളും മുഖ്യമന്ത്രിയും മന്ത്രിമാരും എറണാകുളം ജില്ലയിൽ

നവകേരള സദസ് ; നാളെയും മറ്റന്നാളും മുഖ്യമന്ത്രിയും മന്ത്രിമാരും എറണാകുളം ജില്ലയിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നവകേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും അടുത്ത രണ്ടുദിവസം എറണാകുളത്തെത്തും. കാനം രാജേന്രന്‍റെ മരണത്തെത്തുടർന്ന് മാറ്റിവെച്ച ജില്ലയിലെ നാലുമണ്ഡങ്ങളിലെ നവകേരളസദസാണ് നാളെയും മറ്റന്നാളുമായി നടക്കുക. പുതുതായി ചുമതലയേറ്റ മന്ത്രിമാരും അവസാന നാലുമണ്ഡലങ്ങളിലെത്തും.136 മണ്ഡലങ്ങൾ പൂർത്തിയാക്കിയ നവകേരള സദസ്.

കരിങ്കൊടി. ഷൂഏറ്. മുഖ്യമന്ത്രിയുടെ അംഗരക്ഷകനടക്കം എതിരായ കേസ്. ആഴ്ചകൾ നീണ്ട നവകേരളസദസിന്‍റെ അലയൊലികൾ അവസാനിക്കും മുമ്പാണ് മന്ത്രിപ്പട കൊച്ചിയിലേക്ക് വരുന്നത്. തൃക്കാക്കര, തൃപ്പൂണിത്തുറ, പിറവം, കുന്നത്തുനാട് മണ്ഡലങ്ങളിലെ നവകേരള സദസാണ് പുതുവത്സരദിനവും തൊട്ടടുത്ത ദിവസവുമായി ക്രമീകരിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയും സംഘവും കൊച്ചിയിലേക്ക് വരുമ്പോൾ നവകേരള സദസിനൊപ്പമുണ്ടായിരുന്ന ആന്‍റണിരാജുവും അഹമ്മദ് ദേവർകോവിലുമില്ല. ഗണേഷ്കുമാറും കടന്നപ്പളളി രാമചന്ദ്രനും മന്ത്രിമാരായതോടെ ഇരുവരും അവസാന നാലുമണ്ഡലങ്ങളിലെത്തും. പഴയതുപോലെ പൗരപ്രമുഖരുമായുളള കൂടിക്കാഴ്ചയും ഇത്തവണയില്ല. വാർത്താ സമ്മേളനം പരമാവധി ഒഴിവാക്കാൻ നോക്കുന്നുമുണ്ട്.

നാളെ വൈകിട്ട് 3ന് തൃക്കാക്കരയിലും വൈകിട്ട് 5ന് പിറവത്തുമാണ് ആദ്യദിനം. ചൊവ്വാഴ്ച തൃപ്പൂണിത്തുറയിലും കുന്നത്തുനാടും എത്തുന്നതോടെ 140 മണ്ഡലങ്ങളും പൂർത്തിയാകും. എറണാകുളത്തെ മറ്റു മണ്ഡലങ്ങളിൽ നവകേരളസദസെത്തിയപ്പോൾ കരിങ്കൊടി പ്രതിഷേധങ്ങളും ഏറ്റുമുട്ടലും കണ്ടതാണ്. അതുകൊണ്ടുതന്നെ വൻ പൊലീസ് സന്നാഹവും ഒപ്പമുണ്ടാകും.

WEB DESK
Next Story
Share it